തിരുവനന്തപുരത്ത് ഹോട്ടലില്‍ വച്ച് യുവതിയെ കയറി പിടിച്ചയാള്‍ അറസ്റ്റില്‍

Web Desk   | Asianet News
Published : Dec 07, 2019, 07:13 PM IST
തിരുവനന്തപുരത്ത് ഹോട്ടലില്‍ വച്ച് യുവതിയെ കയറി പിടിച്ചയാള്‍ അറസ്റ്റില്‍

Synopsis

ഇന്ന് രാവിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം കൈകഴുക്കുന്നതിനിടെയാണ് സ്ത്രീക്ക് നേരെ അതിക്രമം നടന്നത്. 

തിരുവനന്തപുരം: നഗരമധ്യത്തില്‍ പാളയത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ സ്ത്രീക്കുനേരെ അതിക്രമം കാണിച്ചയാൽ പിടിയിൽ. ജാര്‍ഖണ്ഡ് സ്വദേശി റാംചന്ദ് എന്ന ഹോട്ടൽ ജീവനക്കാരനാണ് പിടിയിലായത്. അതേ സമയം പ്രതിയെ രക്ഷിക്കാനാണ് ഹോട്ടലുടമ ശ്രമിച്ചതെന്ന് സ്ത്രീയുടെ ഭർത്താവ് ആരോപിച്ചു.

ഇന്ന് രാവിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം കൈകഴുക്കുന്നതിനിടെയാണ് സ്ത്രീക്ക് നേരെ അതിക്രമം നടന്നത്. ഹോട്ടൽ ജീവനക്കാരനായ റാം ചന്ദ് പിന്നിൽ നിന്നും കയറിപിടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. അക്രമിയെ തള്ളിമാറ്റിയശേഷം യുവതി മറ്റുള്ളവരെ വിളിച്ചുവരുത്തി. തുടര്‍ന്ന് പൊലീസിനെയും ഭർത്താവിനെയും വിവരമറിയിക്കുകയും ചെയ്തു. 

ഇതിനിടെ റാം ഇറങ്ങിയോടി. എന്നാൽ പരാതിപ്പെടരുതെന്ന് ഹോട്ടലുടമ സ്ത്രീയെ ഭീഷണിപ്പെടുത്തിയതായി ഭർത്താവ് ആരോപിക്കുന്നു. എന്നാൽ പൊലീസുമായി പൂർണമായി സഹർകരിച്ചുവെന്നാണ് ഹോട്ടലുടമ പറയുന്നത്. താമസ സ്ഥലത്ത് നിന്നും വസ്ത്രങ്ങളുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് റാം പിടിയിലാകുന്നത്. 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K