മിൽമ പാൽവില വർധന: പുതുക്കിയ വില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

Published : Sep 16, 2019, 03:41 PM ISTUpdated : Sep 16, 2019, 03:52 PM IST
മിൽമ പാൽവില വർധന: പുതുക്കിയ വില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

Synopsis

ഇന്ന് ചേർന്ന മിൽമ ഭരണ സമിതി യോഗമാണ് വില വർധിപ്പിക്കാനുള്ള  തീരുമാനത്തിന് അംഗീകാരം നല്‍കിയത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽവില വർധന വ്യാഴാഴ്ച മുതൽ നിലവിൽ വരും. ലിറ്ററിന് നാല് രൂപയാണ് കൂടിയത്. മഞ്ഞനിറമുള്ള കവറിനും ഇളം നീല നിറമുള്ള കവറിനും 44 രൂപയാകും. കടും നീല കവറിന് ലീറ്ററിന്  46 രൂപയാണ് വില. കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില 48 രൂപയാവും. 

ഇന്ന് ചേർന്ന മിൽമ ഭരണ സമിതി യോഗമാണ് വില വർധിപ്പിക്കാനുള്ള  തീരുമാനത്തിന് അംഗീകാരം നല്‍കിയത്. പുതുക്കിയ വിലയിൽ 3 രൂപ 35 പൈസ ക്ഷീരകർഷകർക്കാണ്. ഈ മാസം ആറിന് മന്ത്രി പി രാജുവിന്‍റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗം പാല്‍ വില കൂട്ടാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചിരുന്നു. ഉത്പാദനത്തിനും വിതരണത്തിനുമുള്ള ഉയർന്ന ചെലവ് കണക്കിലെടുത്ത് ലിറ്ററിന് ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. 
 

PREV
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം