'മറ്റാരെങ്കിലും ആണെങ്കിൽ നടപടി ഉണ്ടായേനെ' ; പാലിയേക്കര ടോൾ വിഷയത്തിൽ പ്രതികരണവുമായി ഒ ജെ ജനീഷ്

Published : Sep 07, 2026, 12:28 PM IST
O J Janeesh

Synopsis

പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വാഹനങ്ങൾ കടത്തിവിട്ട സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ഒ.ജെ. ജനീഷ്. സുരേഷ് ഗോപി കേന്ദ്ര സർക്കാരിന്റെ ഭാഗമായതിനാലാണ് നടപടിയുണ്ടാകാത്തതെന്നും, മറ്റാര് ചെയ്താലും ഇതിനകം കേസാകുമായിരുന്നുവെന്നും ഒ.ജെ. ജനീഷ്

പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വാഹനങ്ങൾ കടത്തിവിട്ട സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ഒ.ജെ. ജനീഷ്. സുരേഷ് ഗോപി കേന്ദ്ര സർക്കാരിന്റെ ഭാഗമായതിനാലാണ് നടപടിയുണ്ടാകാത്തതെന്നും, മറ്റാര് ചെയ്താലും ഇതിനകം കേസാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ടോളിൽ ശാശ്വത പരിഹാരം കാണാൻ സുരേഷ് ഗോപി ശ്രമിക്കണമെന്നും, ടോൾ നൽകാൻ ജനം തയ്യാറാണെങ്കിലും സർവീസ് റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലിയോണൽ മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസിൽ എസ ഐ ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി . പത്ത് ലക്ഷം രൂപ മാത്രം പേയ്ഡ് അപ്പ് ക്യാപ്പിറ്റലുള്ള കമ്പനി എങ്ങനെയാണ് 200 കോടിയുടെ ഇവന്റിന് ഇറങ്ങിത്തിരിച്ചത് എന്നതിൽ ഉൾപ്പെടെ വ്യക്തത കുറവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിറയൻകീഴ് സംഭവത്തിൽ പാർട്ടി അന്വേഷണം നടക്കുന്നുണ്ടെന്നും അതിൽ തൽക്കാലം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഡിഫിക്കേഷന് പിഴ; അബിൻ വർക്കിയുടെ ഓഫീസിലെത്തി അമലിനും ആർദ്രയ്ക്കും 50,000 രൂപ കൈമാറി ഹൈക്കോടതി അഭിഭാഷകർ

യൂത്ത് കോൺഗ്രസ് പുനഃസംഘടന സംബന്ധിച്ച ചോദ്യത്തിന്, പരിപൂർണ്ണമായി പുനഃസംഘടനയിലേക്ക് കടക്കണോ എന്ന് പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് ഒ.ജെ. ജനീഷ് വ്യക്തമാക്കി. കൃത്യമായ സമയത്ത് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും, നിലവിൽ തന്റെ ഉത്തരവാദിത്വങ്ങൾ നന്നായി നിർവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ-സതീശൻ കൂടിക്കാഴ്ച അവസാനിച്ചു; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കാതെ മുഖ്യമന്ത്രി
പ്രിയ വർഗീസിന്റെ നിയമനം: സുപ്രീംകോടതിയിൽ നിലപാട് മാറ്റാൻ ഒരുങ്ങി കണ്ണൂർ സർവകലാശാല; അഭിഭാഷകനെ മാറ്റി