"വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ല, ഞങ്ങൾ ഇതുവരെ പൂർണമായി ചൊല്ലിയിട്ടില്ല"; മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

Published : Aug 08, 2026, 07:01 PM IST
P K Kunhalikutty

Synopsis

വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ലെന്നും അതാണ് തങ്ങളുടെ നയമെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇതുവരെ വന്ദേ മാതരം പൂർണമായി ചൊല്ലിയിട്ടില്ലെന്നും ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം: വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇതുവരെ വന്ദേമാതരം പൂർണമായി ചൊല്ലിയിട്ടില്ല. കോൺഗ്രസിൻ്റെയും യുപിഎയുടെയും പരിപാടികളിൽ വന്ദേ മാതരത്തിൻ്റെ ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നത്. അതുതന്നെയാണ് തങ്ങളുടെ നയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.

'വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ല. ഞങ്ങൾ ഇതുവരെ പൂർണമായി ചൊല്ലിയിട്ടില്ല. സത്യപ്രതിജ്ഞയ്ക്ക് ചൊല്ലിയെങ്കിലും നിയമസഭയിൽ മുഴുവനും ചൊല്ലിയില്ല. ആ നയത്തിൽ മാത്രമില്ല. ചീഫ് സെക്രട്ടറിയുടെ സർക്കുലർ സംബന്ധിച്ചു മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് പറയാം'- മന്ത്രി പറഞ്ഞു.

അതേസമയം വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചപ്പോൾ ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൻ്റെ പ്രത്യേക നിർദേശപ്രകാരമാണ് നടപടി. ഓഗസ്റ്റ് ഒൻപത് മുതൽ 17 വരെയുള്ള വിവിധ പരിപാടികളിൽ വന്ദേമാതരം ആലപിക്കണമെന്നാണ് സർക്കുലറിലെ നിർദേശം. വന്ദേമാതരം മുഴുവനായും ആലപിക്കുന്നതിൽ ദേശീയ തലത്തിൽ കോൺഗ്രസ് എതിർപ്പ് ഉന്നയിക്കുമ്പോൾ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു സർക്കുലർ പുറപ്പെടുവിച്ചത് ചർച്ചയായിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സഹസ്രയ്ക്ക് പിന്നാലെ സഹസ്രിക; 1001-ാമത്തെ കൺമണി എത്തിയത് കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ
അർജുൻ ആയങ്കി സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്; കണ്ണൂരിൽ നിന്ന് മുങ്ങിയെന്ന് സംശയം