അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനർജി പറഞ്ഞു.
- Home
- News
- Kerala News
- Election Live: ത്രിപുരയിൽ ബിജെപി, നാഗാലാൻഡിൽ ബിജെപി സഖ്യം: മേഘാലയയിൽ എൻപിപി, ഇടതിന് നിരാശ
Election Live: ത്രിപുരയിൽ ബിജെപി, നാഗാലാൻഡിൽ ബിജെപി സഖ്യം: മേഘാലയയിൽ എൻപിപി, ഇടതിന് നിരാശ

ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബി ജെ പിക്ക് വലിയ നേട്ടമാണ്. ത്രിപുരയിൽ വലിയ പരീക്ഷണങ്ങളെ അതിജീവിച്ച് തുടർഭരണമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയതാണ് വലിയ നേട്ടത്തിന് കാരണം. ഇടതുപക്ഷവും കോൺഗ്രസും കൈകോർത്തിട്ടും തിപ്ര മോത പാർട്ടി കരുത്തറിയിച്ചിട്ടും ഒറ്റയ്ക്ക് ഭരണം നേടിയത് ബി ജെ പിയുടെ ആത്മവിശ്വാസം വർധിപ്പിക്കും. നാഗാലാൻഡിൽ ബി ജെ പി സഖ്യം വലിയ വിജയം സ്വന്തമാക്കി. അതേസമയം മേഘാലയയിൽ കൊൺറാഡ് സാംഗ്മയുടെ എൻപിപിയാണ് വലിയ നേട്ടത്തിലെത്തിയത്. ബി ജെ പിയെ ഒഴിവാക്കിയും കോൺറാഡ് സാംഗ്മയ്ക്ക് വേണമെങ്കിൽ സർക്കാർ രൂപീകരിക്കാം എന്നതാണ് അവസ്ഥ. എൻ പി പിയും പത്തു സീറ്റ് നേടിയ യു ഡി പിയും ചേർന്നാൽ സർക്കാർ രൂപീകരിക്കാം. എന്നാൽ കേന്ദ്രസഹായം കൂടി പ്രതീക്ഷിക്കുന്ന കോൺറാഡ് സാംഗ്മ ബി ജെ പിയേയും കൂടെ നിറുത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആധിപത്യം ഊട്ടിഉറപ്പിക്കാൻ ബി ജെ പിക്ക് സാധിക്കും.
സഖ്യത്തിനില്ലെന്ന് മമതാ ബാനര്‍ജി
പിന്തുണച്ച വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി
തെരഞ്ഞെടുപ്പ് ഫലത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വീറ്റിലൂടെയാണ് ത്രിപുരയിലെയും മേഘാലയയിലെയും നാഗാലാന്റിലെയും വോട്ടർമാർക്ക് അദ്ദേഹം നന്ദി അറിയിച്ചത്. ബിജെപി കൂടുതൽ ശക്തമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മേഘാലയയിൽ കൊൻറാഡ് സാംഗ്മയ്ക്ക് ബിജെപി പിന്തുണ
മേഘാലയയിൽ കൊൻറാഡ് സാംഗ്മയ്ക്ക് സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകണമെന്ന് മേഘാലയ ബിജെപിയോട് ജെപി നദ്ദ നിർദ്ദേശിച്ചതായി ഹിമന്ത ബിശ്വശർമ്മ
സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു; തോറ്റു
ത്രിപുര കൈലാശഹറിൽ സിപിഎം വിട്ട് ബിജെപി സ്ഥാനാർത്ഥിയായ മൊബോഷാർ അലിക്ക് തിരിച്ചടി. 9686 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥിയോട് തോറ്റു. കോൺഗ്രസ് പി സി സി അധ്യക്ഷൻ ബിരാജിത്ത് സിൻഹയാണ് തോൽപ്പിച്ചത്.
അഗർത്തലയിൽ കോൺഗ്രസ്
അഗർത്തലയിൽ വീണ്ടും സുദീപ് റോയി ബർമൻ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം 8162 വോട്ടിന്റെ ലീഡിനായിരുന്നു. ബിജെപിയാണ് രണ്ടാമത്.
സിപിഎം സംസ്ഥാന സെക്രട്ടറി ത്രിപുരയിൽ ജയിച്ചു
ത്രിപുര സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സബ്രൂമിൽ നിന്ന് വിജയിച്ചു. 396 വോട്ടിന് ആണ് ബിജെപിയെ തോൽപ്പിച്ചത്
മുഖ്യമന്ത്രിക്ക് വിജയം
മുഖ്യമന്ത്രി മണിക്ക് സാഹ ടൗൺ ബോർദോവാലിയിൽ വിജയിച്ചു. 1257 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചു. 2022ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മണിക്ക് സാഹ ഈ മണ്ഡലത്തിൽ നിന്ന് 6104 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്.
ബിജെപി വിരുദ്ധ ക്യാമ്പയിനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് റിയാസ്
ബിജെപി വിരുദ്ധ ക്യാമ്പയിൻ കൊണ്ടുപോകാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയിട്ടില്ല. കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയവരെ തിരിച്ചെത്തിക്കാനും കഴിയുന്നില്ലെന്നും ത്രിപുര തെരഞ്ഞെടുപ്പിലെ സിപിഎം - കോൺഗ്രസ് സഖ്യത്തിന്റെ പരാജയത്തെ തുടർന്ന് മന്ത്രി പ്രതികരിച്ചു.
ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി
60 സീറ്റില്‍ 33 ഇടത്ത് ബിജെപി മുന്നില്‍, സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന് 16 സീറ്റില്‍ ലീഡ്. തിപ്രമോത പാര്‍ട്ടി 10 സീറ്റില്‍ മുന്നില്‍
ത്രിപുരയില്‍ ലീഡ് നിലയില്‍ വീണ്ടും മാറ്റം
ബിജെപി 33 സീറ്റുകളില്‍ മുന്നില്‍. സിപിഎം കോണ്‍ഗ്രസ് സഖ്യം 14 ഇടത്ത് ലീഡ് ചെയ്യുന്നു. തിപ്രമോത പാര്‍ട്ടി 12 സീറ്റില്‍ മുന്നില്‍
സഖ്യം കോൺഗ്രസിന് നേട്ടം, പണി കിട്ടിയത് സിപിഎമ്മിന്
ത്രിപുരയിൽ സഖ്യത്തിന്റെ നേട്ടം കോൺഗ്രസിന്, സിപിഎമ്മിന് വൻ തിരിച്ചടി
ത്രിപുര ലീഡ്
ത്രിപുരയിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിടുന്ന ലീഡ് നില.
പാർടി, ജയിച്ച് സീറ്റുകളുടെ എണ്ണം, ലീഡുള്ള സീറ്റുകളുടെ എണ്ണം, ആകെ സീറ്റുകളുടെ എണ്ണം എന്ന ക്രമത്തിൽ
| Bharatiya Janata Party | 0 | 28 | 28 |
| Communist Party of India (Marxist) | 0 | 11 | 11 |
| Independent | 0 | 1 | 1 |
| Indian National Congress | 0 | 6 | 6 |
| Indigenous People's Front of Tripura | 0 | 1 | 1 |
| Tipra Motha Party | 0 | 11 | 11 |
ത്രിപുരയിൽ ഇടത് സഖ്യം മുന്നിൽ
ത്രിപുരയിൽ ഇടത് - കോൺഗ്രസ് സഖ്യം മുന്നിൽ. 24 സീറ്റിലാണ് ലീഡ്. ബിജെപിക്ക് 23 സീറ്റിലാണ് ലീഡ്. തിപ്ര മോത പാർട്ടി 13 ഇടത്ത് മുന്നിലുണ്ട്
ത്രിപുരയിൽ ലീഡ് നില മാറിമറിയുന്നു
സിപിഎം കോൺഗ്രസ് - 16 സീറ്റിൽ ലീഡ് ചെയ്യുന്നു
ബിജെപിക്ക് 30 സീറ്റിൽ ലീഡ്
തിപ്ര മോത - 12 ഇടത്ത് മുന്നിൽ
തിപ്ര മോതക്ക് ഗോത്ര മേഖലകളിൽ മികച്ച മുന്നേറ്റം
ത്രിപുരയിലെ ഗോത്ര മേഖലകളില്‍ തിപ്ര മോതക്ക് മികച്ച മുന്നേറ്റം, 12 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
ത്രിപുര ഒടുവിലത്തെ നില
- ബിജെപി- 38
- സി പി എം - കോൺഗ്രസ് - 11
- തിപ്ര മോത പാർടി - 11
ത്രിപുരയിൽ ലീഡുയർത്തി ബിജെപി
ത്രിപുരയിൽ ബിജെപി 37 സീറ്റിൽ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി മണിക് സാഹയുടെ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇവിടെ കോൺഗ്രസ് തൊട്ടുപിന്നിലാണ്. മാണിക് സാഹയ്ക്ക് 3377 വോട്ടും സിപിഎം പിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർത്ഥി 3033 വോട്ടുമായി ഒപ്പത്തിനൊപ്പമാണ്. ബദർഘട്ടിൽ ബിജെപി സ്ഥാനാർഥി മിനി റാണി സർക്കാർ മുന്നിലുണ്ട്. കയേർപൂരിൽ ബിജെപി സ്ഥാനാർഥി 238 വോട്ടിനു മുന്നിലാണ്. സിപിഎം സ്ഥാനാർഥി പബിത്ര കാർ രണ്ടാമതാണ്. പബിയാചാരയിൽ കോൺഗ്രസ് സ്ഥാനാർഥി സത്യബൻ ദാസിന് 90 വോട്ട് ലീഡുണ്ട്. അഗർത്തലയിൽ കോൺഗ്രസ് സ്ഥാനാർത്ഥി സുദീപ് റോയി ബർമൻ മുന്നിലാണ്. ബമുതിയയിൽ സി പി എം സ്ഥാനാർത്ഥി നയൻ സർക്കാർ 12 വോട്ടിന് മുന്നിലാണ്. സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സബ്രൂമിൽ 636 വോട്ടിന്റെ ലീഡുമായി മുന്നിലാണ്.
ത്രിപുരയിൽ മുന്നിൽ ബിജെപി

മുഖ്യമന്ത്രിക്ക് കാലിടറുമോ?
മുഖ്യമന്ത്രി മണിക് സാഹയുടെ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം.
സിപിഎം സഖ്യം ലീഡ് ഉയർത്തുന്നു
ത്രിപുരയിൽ സിപിഎം സഖ്യം ലീഡ് ഉയർത്തുന്നു. ഒടുവിലത്തെ നില അനുസരിച്ച് ബിജെപി 35 സീറ്റിലും സിപിഎം 15 സീറ്റിലും തിപ്ര മോത പാർട്ടി 10 സീറ്റിലും മുന്നിലാണ്