പിഞ്ചുകുഞ്ഞിനെ കാണാനില്ലെന്ന് പരാതി, കണ്ടെത്തിയപ്പോള്‍ ഷുഗര്‍ ലെവല്‍ താഴ്ന്ന നിലയില്‍; മുലയൂട്ടി പൊലീസുകാരി

Published : Oct 28, 2022, 09:36 PM IST
പിഞ്ചുകുഞ്ഞിനെ കാണാനില്ലെന്ന് പരാതി, കണ്ടെത്തിയപ്പോള്‍ ഷുഗര്‍ ലെവല്‍ താഴ്ന്ന നിലയില്‍; മുലയൂട്ടി പൊലീസുകാരി

Synopsis

മുലപ്പാല്‍ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പൊലീസ് ഏറ്റെടുത്ത് അതിവേഗം ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുഞ്ഞിന്‍റെ ഷുഗര്‍ ലെവല്‍ കുറവാണെന്ന് മനസിലാക്കി

കോഴിക്കോട്: 12 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കാണാനില്ലെന്ന് പരാതിയില്‍ അതിവേഗ അന്വേഷണം നടത്തി കുഞ്ഞിനെ കണ്ടെത്തി പൊലീസ്. കഴിഞ്ഞ ഞായറാഴ്ചയാണ് 12 ദിവസം മാത്രം പ്രായമുളള തന്‍റെ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി 22 വയസുള്ള യുവതി ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. വിവരങ്ങള്‍ തിരക്കിയതില്‍ നിന്ന് കുടുംബ വഴക്കിനെ തുടര്‍ന്ന് കുട്ടിയെ അച്ഛന്‍ അമ്മയുടെ അടുക്കല്‍ നിന്ന് മാറ്റിയതാണെന്ന് പൊലീസ് മനസിലാക്കി.

പ്രസവത്തെതുടര്‍ന്നുളള അവശതകളാല്‍ ക്ഷീണിതയായിരുന്നു യുവതി. കുഞ്ഞിനെ തെരഞ്ഞ് പൊലീസ് സംഘം വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പിതാവും അദ്ദേഹത്തിന്‍റെ അമ്മയും കുഞ്ഞുമായി വീട്ടില്‍ നിന്ന് പോയതായി മനസിലാക്കിയ പൊലീസ്, ഉടന്‍ അന്വേഷണം വ്യാപിപ്പിച്ചു. പിതാവിന്‍റെ ജോലിസ്ഥലം ബംഗളൂരു ആയതിനാല്‍ അവിടേക്ക് പോയിരിക്കാം എന്ന നിഗമനത്തില്‍ വയനാട് അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനുകളിലും വിവരമറിയിച്ചു.

മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത ശേഷം സുഹൃത്തിന്‍റെ കാറിലായിരുന്നു യുവാവും മാതാവും കുഞ്ഞുമായി യാത്ര ചെയ്തിരുന്നത്. അതിനാല്‍ ലൊക്കേഷന്‍ മനസിലാക്കി അന്വേഷണം നടത്താനുളള ശ്രമം വിഫലമായി. ഒടുവില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് സംസ്ഥാന അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ബംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്ന കുഞ്ഞിനെയും പിതാവിനെയും വൈകുന്നേരത്തോടെ കണ്ടെത്തിയത്.

മുലപ്പാല്‍ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പൊലീസ് ഏറ്റെടുത്ത് അതിവേഗം ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുഞ്ഞിന്‍റെ ഷുഗര്‍ ലെവല്‍ കുറവാണെന്ന് മനസിലാക്കി. കുഞ്ഞിനെ തിരികെ എത്തിക്കാനായി വയനാടെത്തിയ ചേവായൂര്‍ പൊലീസ് സംഘത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ എം രമ്യ താന്‍ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിച്ചു. കുഞ്ഞിനെ ഏറ്റുവാങ്ങിയ രമ്യ മുലയൂട്ടി ക്ഷീണമകറ്റി. പിന്നെ അതിവേഗം കുഞ്ഞുമായി അമ്മയുടെ അടുത്തേയ്ക്ക് യാത്ര തിരിച്ചു.

കുഞ്ഞിനെ അമ്മയുടെ കൈകളില്‍ ഭദ്രമായി തിരികെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതിന്‍റ ആശ്വാസത്തിലാണ് ഇപ്പോള്‍ ചേവായൂര്‍ പൊലീസ്. നാല് വര്‍ഷം മുമ്പ് പൊലീസ് സേനയില്‍ ചേര്‍ന്ന രമ്യ കോഴിക്കോട് ചിങ്ങപുരം സ്വദേശിയാണ്. വനിതാ ബറ്റാലിയനിലെ രണ്ടാം ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കി ആംഡ് പൊലീസ് ബറ്റാലിയന്‍റെ നാലാം ദളത്തില്‍ സേവനമനുഷ്ടിച്ചിരുന്ന രമ്യ മാതൃത്വ അവധിയ്ക്ക് ശേഷമാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലിക്കെത്തിയത്. നാലും ഒന്നും വയസുളള രണ്ട് കുട്ടികളുടെ മാതാവാണ് രമ്യ.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചോരയൊലിച്ച് റോഡിലിരുന്ന് വയോധികന്‍; രക്ഷകനായി മന്ത്രി മുഹമ്മദ് റിയാസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് ആശ്വാസം; രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി
മൂന്നാറിൽ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്