തൊടുപുഴയിൽ നിന്ന് കാണാതായ ആൾ കൊലപ്പെട്ടെന്ന് സംശയം; ഗോഡൗണിൽ പരിശോധന, 3 പേർ കസ്റ്റഡിയിൽ

Published : Mar 22, 2025, 11:24 AM IST
തൊടുപുഴയിൽ നിന്ന് കാണാതായ ആൾ കൊലപ്പെട്ടെന്ന് സംശയം; ഗോഡൗണിൽ പരിശോധന, 3 പേർ കസ്റ്റഡിയിൽ

Synopsis

സംഭവത്തിൽ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു.

ഇടുക്കി: തൊടുപുഴയിൽ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതായത്. ഇയാളെ കാണാതായതായി കാണിച്ച് കഴിഞ്ഞദിവസം ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു. മൃതദേഹം ഒളിപ്പിച്ചതിനെക്കുറിച്ച് ഇവരിൽനിന്ന് പൊലീസ് വിവരങ്ങൾ തേടുകയാണ്. ബിജുവിനെ കൊന്നു മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതായാണ് സംശയം. കസ്റ്റഡിയിയിലുള്ളവരിൽ കൊട്ടേഷൻ സംഘങ്ങളുമുണ്ട്. 

സഹീമിന്‍റെ ഫോണ്‍ നിറയെ പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍, ഇൻസ്റ്റയിൽ കെണിയൊരുക്കിയത് ഇങ്ങനെ; പരാതി പ്രവാഹം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി