'ക്ഷണിച്ചിട്ട് ഒരുമാതിരി പണി കാണിക്കരുത്', എംഎം മണിയുടെ നാവിന്‍റെ ചൂടറിഞ്ഞ് സജി ചെറിയാൻ; ആരോടും പറയാതെ ഉദ്ഘാടനം ഓൺലൈനാക്കിയതിൽ രോഷം

Published : Mar 12, 2026, 07:16 PM IST
mm mani saji

Synopsis

ചെങ്കുളം മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചതിൽ എംഎം മണി എംഎൽഎ പരസ്യമായി രോഷം പ്രകടിപ്പിച്ചു. മന്ത്രിയായാലും ഇത്തരം പണി കാണിക്കരുതെന്ന് തുറന്നടിച്ച അദ്ദേഹം, പ്രസംഗം പൂർത്തിയാക്കാതെ വേദി വിട്ടിറങ്ങി

ചെങ്കുളം: ഫിഷറീസ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി എം എം മണി എം എൽ എ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലാണ് മണി തന്റെ രോഷം പരസ്യമായി പ്രകടിപ്പിച്ചത്. മന്ത്രി നേരിട്ടെത്താതെ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചതാണ് മണിയെ ചൊടിപ്പിച്ചത്. 'മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്' എന്ന് തുറന്നടിച്ച എം എം മണി, ഞങ്ങളെയൊക്കെ എന്തിനാണ് വെറുതെ മെനക്കെടുത്തിയതെന്നും ചോദിച്ചു. തിരുവനന്തപുരത്തിരുന്ന് ഉദ്ഘാടനം നടത്തുന്നതിനെ പരിഹസിക്കുകയും ചെയ്തു. തന്റെ ഭാഷയിൽ പലതും പറഞ്ഞുപോകുമെന്നും ഒരു പൊതുപരിപാടിയായതിനാലാണ് കടുപ്പിക്കാത്തതെന്നും എം എം മണി കൂട്ടിച്ചേർത്തു. മേലാൽ തന്നെ ഇത്തരം പരിപാടികൾക്ക് ക്ഷണിക്കരുതെന്ന കർശന താക്കീതും അദ്ദേഹം നൽകി. പ്രസംഗം പൂർത്തിയാക്കാതെയും ഉദ്ഘാടന ചടങ്ങുകൾക്കായി കാത്തുനിൽക്കാതെയും വേദി വിട്ടിറങ്ങിയ മണിയുടെ നടപടി പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ അമ്പരപ്പിച്ചു.

മണിയുടെ വിമർശനത്തിന്‍റെ വീഡിയോ കാണാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; അന്വേഷണം
അനുനയ നീക്കം; കെ സുധാകരനുമായും അടൂര്‍ പ്രകാശുമായും കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്, 'എംപിമാര്‍ മത്സരിക്കുന്നതിൽ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്‍റേത്'