ശബരിമല ദർശനത്തിനാണ് അനുമതി, താരത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുത്തത് വീഴ്ച; പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്

Published : Mar 30, 2025, 11:02 AM IST
ശബരിമല ദർശനത്തിനാണ്  അനുമതി, താരത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുത്തത് വീഴ്ച; പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്

Synopsis

എന്നാൽ 10 ദിവസമായിട്ടും ഉദ്യോഗസ്ഥൻ വിശദീകരണം നൽകിയിട്ടില്ല. തുടർനടപടി എസ്പി തീരുമാനിക്കുമെന്ന് മെമ്മോ നൽകിയ തിരുവല്ല ഡിവൈഎസ്പി പറഞ്ഞു. 

പത്തനംതിട്ട: മോഹൻലാലിനൊപ്പം ശബരിമല ദർശനത്തിന് പോയ തിരുവല്ല സിഐ സുനിൽകൃഷ്ണന് കാരണം കാണിക്കൽ നോട്ടീസ്. ശബരിമല ദർശനത്തിന് മാത്രമാണ് അനുമതി നൽകിയത്. താരത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുത്ത് പോയത് വീഴ്ചയാണെന്ന് കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ 10 ദിവസമായിട്ടും ഉദ്യോഗസ്ഥൻ വിശദീകരണം നൽകിയിട്ടില്ല. തുടർനടപടി എസ്പി തീരുമാനിക്കുമെന്ന് മെമ്മോ നൽകിയ തിരുവല്ല ഡിവൈഎസ്പി പറഞ്ഞു. മാർച്ച് 18 നായിരുന്നു മോഹൻലാലിന്റെ ശബരിമല ദർശനം. ഫെബ്രുവരി അവസാനം പത്തനംതിട്ട സൈബർ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടിയ ഉദ്യോഗസ്ഥൻ ആയിരുന്നു സുനിൽ കൃഷ്ണൻ. 

വീട്ടിൽ വച്ച് അപ്രതീക്ഷിതമായി പ്രസവവേദന വന്ന അമ്മയ്ക്ക് സഹായിയായി 13 -കാരൻ; ഫോണിലൂടെ സഹായം നൽകി ഡോക്ടർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്
ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; വലഞ്ഞ് യാത്രക്കാർ