വീണാ ജോര്‍ജിന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം, മന്ത്രിയുടെ പേരും ഫോട്ടോയും വെച്ച് വാട്‌സാപ്പ് വഴി മെസേജ്

Published : Jun 03, 2022, 05:10 PM ISTUpdated : Jun 03, 2022, 05:18 PM IST
വീണാ ജോര്‍ജിന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം, മന്ത്രിയുടെ പേരും ഫോട്ടോയും വെച്ച് വാട്‌സാപ്പ് വഴി മെസേജ്

Synopsis

മന്ത്രിയുടെ ഓഫീസ് പൊലീസിൽ പരാതി നല്‍കുകയായിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.    

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം. മന്ത്രിയുടെ ഓഫീസ് പൊലീസിന് പരാതി നല്‍കി. മന്ത്രിയുടെ പേരും ഫോട്ടോയും വെച്ചുള്ള വാട്‌സാപ്പ് വഴിയാണ് ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടര്‍ക്ക് മെസേജ് വന്നത്. താനൊരു ക്രൂഷ്യല്‍ മീറ്റിംഗിലാണെന്നും സംസാരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞാണ് വാട്‌സാപ്പ് മെസേജ് വന്നത്. തുടര്‍ന്ന് സഹായം വേണമെന്നും ആമസോണ്‍ പേ ഗിഫ്റ്റ് പരിചയമുണ്ടോന്നും ചോദിച്ചു. ഇതോടെ ഡോക്ടറിന് സംശയം തോന്നി മന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് മന്ത്രിയുടെ ഓഫീസ് പൊലീസിൽ പരാതി നല്‍കുകയായിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

'ജനനായകൻ എങ്ങനെ ആകണം എന്ന് ഞാൻ മനസ്സിലാക്കിയ മനുഷ്യൻ': ഗണേഷ് കുമാറിനെ പ്രശംസിച്ച് അനുശ്രീ  


 

PREV
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുണ്‍ട്രം മലയിലെ ദീപം തെളിയിക്കല്‍ തര്‍ക്കത്തിൽ ഇന്ന് നിര്‍ണായകം; നിലപാടിലുറച്ച് സർക്കാര്‍, കോടതിയലക്ഷ്യം ഹര്‍ജി ഹൈക്കോടതി മധുര ബെഞ്ചിൽ
ശബരിമല സ്വര്‍ണകൊള്ള, രാഹുൽ കേസ്, മസാല ബോണ്ട്.., വിവാദങ്ങള്‍ കത്തി നിൽക്കെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും