'അനാവശ്യ ചർച്ചകൾ പ്രവർത്തകർ വിശ്വസിക്കരുത്, സഭയല്ല കോൺ​ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നത്'; ബെന്നി ബഹന്നാൻ

Published : May 06, 2025, 12:57 PM IST
 'അനാവശ്യ ചർച്ചകൾ പ്രവർത്തകർ വിശ്വസിക്കരുത്, സഭയല്ല കോൺ​ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നത്'; ബെന്നി ബഹന്നാൻ

Synopsis

കോൺ​ഗ്രസ് മതേതര പാർട്ടിയാണ്. മതം നോക്കിയല്ല അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. പ്രസിഡൻ്റിനെ മാറ്റാനോ, പുതിയ ആളെ നിശ്ചയിക്കാനോ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടില്ല എന്ന് ബെന്നി ബഹന്നാൻ.

പാലക്കാട്: കെപിസിസി നേത‍ൃമാറ്റ ചർച്ചകളിൽ പ്രതികരിച്ച് എംപി ബെന്നി ബഹന്നാൻ. കെപിസിസി പ്രസിഡന്റ് ആരായാലും ഹൈക്കമാന്റ് തീരുമാനിക്കുമെന്നും സഭയല്ല കോൺ​ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നതെന്നും ബെന്നി ബഹന്നാൻ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധ്യക്ഷപദവിയിൽ നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ ചൊല്ലി പാർട്ടിയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ബെന്നി ബഹന്നാൻ പ്രതികരിച്ചത്. 

'കോൺ​ഗ്രസ് മതേതര പാർട്ടിയാണ്. മതം നോക്കിയല്ല അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. പ്രസിഡൻ്റിനെ മാറ്റാനോ, പുതിയ ആളെ നിശ്ചയിക്കാനോ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടില്ല. അനാവശ്യ ചർച്ചകൾ പ്രവർത്തകർ വിശ്വസിക്കരുത്. പദവിയല്ല എപ്പോഴും പാർട്ടിക്ക് വിധേയനായി തുടരാനാണ് വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നത്. മാധ്യമങ്ങളുമായി ബന്ധമുള്ളവർ പ്രതികരിക്കുമ്പോൾ അത് വാർത്തയാകുന്നു' എന്നും ബെന്നി ബഹന്നാൻ മാധ്യങ്ങളോട് പ്രതികരിച്ചു. 
 

Read More:' ക്രമരഹിതമായ ലോകത്തിന് വഴികാട്ടിയാകണം'; പുതിയ മാർപാപ്പയെ കുറിച്ച് കർദിനാൾമാർ ചർച്ച ചെയ്‌തെന്ന് വത്തിക്കാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി