തെറ്റ് ചെയ്തിട്ടില്ല, ആത്മാഭിമാനമാണ് വലുത്; എംഎസ്എഫുകാർ ഫേസ്ബുക്കിലെ ഫാൻസ്‌ അസോസിയേഷൻ ആകരുതെന്നും പി കെ നവാസ്

Web Desk   | Asianet News
Published : Aug 18, 2021, 07:30 AM IST
തെറ്റ് ചെയ്തിട്ടില്ല, ആത്മാഭിമാനമാണ് വലുത്; എംഎസ്എഫുകാർ ഫേസ്ബുക്കിലെ ഫാൻസ്‌ അസോസിയേഷൻ ആകരുതെന്നും പി കെ നവാസ്

Synopsis

സംഘടനയ്ക്കുളളിലെ സംഘങ്ങളിലല്ല, സംഘടനയിലാണ് അംഗങ്ങളാവേണ്ടത്. ആരുടെയെങ്കിലും സഞ്ചി പിടിച്ചാലേ പാർട്ടിയിൽ സ്ഥാനമുള്ളൂ എന്നാണെങ്കിൽ ആത്മാഭിമാനമാണ് വലുതെന്നാണ് തന്റെ നിലപാടെന്നും പി കെ നവാസ് പറഞ്ഞു.

കോഴിക്കോട്: പാർട്ടിക്കും പാണക്കാട് തങ്ങൾമാർക്കും അപമാനമുണ്ടാക്കുന്ന ഒരു പ്രവർത്തിയും തന്നിൽ നിന്നുണ്ടായിട്ടില്ലെന്ന് ഹരിത നേതാക്കൾ ലൈംഗികാധിക്ഷേപ ആരോപണം ഉന്നയിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ്. സംഘടനയ്ക്കുളളിലെ സംഘങ്ങളിലല്ല, സംഘടനയിലാണ് അംഗങ്ങളാവേണ്ടത്. ആരുടെയെങ്കിലും സഞ്ചി പിടിച്ചാലേ പാർട്ടിയിൽ സ്ഥാനമുള്ളൂ എന്നാണെങ്കിൽ ആത്മാഭിമാനമാണ് വലുതെന്നാണ് തന്റെ നിലപാടെന്നും പി കെ നവാസ് പറഞ്ഞു.

പാർട്ടിക്കും പാണക്കാട് തങ്ങൾമാർക്കും അപമാനമുണ്ടാക്കുന്ന ഒരു വാചകവും നോട്ടവും തന്നിൽ നിന്നുണ്ടായിട്ടില്ല. തെറ്റ് പറ്റിയാൽ തെറ്റ് പറ്റിയെന്ന് അംഗീകരിക്കും.  തനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ല. എം എസ്.എഫുകാർ ഫേസ്ബുക്കിലെ ഫാൻസ്‌ അസോസിയേഷൻ ആകരുത് 
സംഘടനയ്ക്കകത്തെ സംഘങ്ങളിലല്ല സംഘടനയിലാണ്  അംഗങ്ങളാകേണ്ടത്. സമാന്തര സംഘങ്ങളിൽ അംഗമാകാതിരിക്കുന്നതാണ്  തന്റെ രാഷ്ട്രീയ ബോധമെന്നും പികെ നവാസ് പറഞ്ഞു.

Read Also: 'ലീഗിന്റേത് സ്ത്രീവിരുദ്ധ നിലപാട്'; സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് എപി അബ്ദുസമദ് രാജിവെച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം
ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ