Asianet News MalayalamAsianet News Malayalam

'ലീഗിന്റേത് സ്ത്രീവിരുദ്ധ നിലപാട്'; സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് എപി അബ്ദുസമദ് രാജിവെച്ചു

മുസ്ലിം ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അബ്ദുസമദ് വ്യക്തമാക്കി. രാജിക്കത്ത് മുസ്ലിം ലീഗ്  ജനറല്‍ സെക്രട്ടറിക്ക് നല്‍കി.
 

MSF state senior vice president quit
Author
Malappuram, First Published Aug 17, 2021, 9:25 PM IST

മലപ്പുറം: പെണ്‍കുട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയെ സസ്‌പെന്റ് ചെയ്തതില്‍ എംഎസ്എഫില്‍ പ്രതിഷേധം കടുക്കുന്നു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ്് എപി അബ്ദുസമദ് രാജിവെച്ചു.  മുസ്ലിം ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അബ്ദുസമദ് വ്യക്തമാക്കി. രാജിക്കത്ത് മുസ്ലിം ലീഗ്  ജനറല്‍ സെക്രട്ടറിക്ക് നല്‍കി.

മലപ്പുറം എംഎസ്എഫ് പ്രസിഡന്റിന്റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഹരിത നേതാക്കള്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ചു. സംഭവം വിവാദമായിട്ടും എംഎസ്എഫ് നേതാവിനെതിരെ നടപടിയെടുക്കാന്‍ ലീഗ് തയ്യാറായില്ല. പകരം ഹരിത എന്ന സംഘടനയുടെ കമ്മിറ്റി മരവിപ്പിക്കുകയാണ് നേതൃത്വം ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

Follow Us:
Download App:
  • android
  • ios