Mullaperiyar| സംയുക്ത പരിശോധന എന്തിന്? സഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം, 'മരംമുറി'യിൽ മുഖ്യമന്ത്രി മൗനം വെടിയുമോ?

By Web TeamFirst Published Nov 10, 2021, 1:06 AM IST
Highlights

നിയമസഭയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ സബ്മിഷനായി വിഷയം ഉന്നയിക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ (Mullaperiyar) മരംമുറി ഉത്തരവ് ഇന്നും നിയമസഭയെ (Kerala Legislative Assembly) പ്രക്ഷുബ്ധമാക്കും. മരംമുറി ഉത്തരവിറക്കും മുമ്പ് കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധന ആയുധമാക്കിയാകും പ്രതിപക്ഷം സർക്കാറിനെ കടന്നാക്രമിക്കുക. നിയമസഭയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ (Leader of Opposition VD Satheesan) സബ്മിഷനായി വിഷയം ഉന്നയിക്കും.

പരിശോധന നടത്തിയില്ലെന്നായിരുന്നു വനംമന്ത്രി കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞത്. രേഖകൾ പുറത്തായതിന് പിന്നാലെ മറുപടി തിരുത്താൻ സ്പീക്കർക്ക് മന്ത്രി നോട്ട് നൽകിയിരുന്നു. സംയുക്ത പരിശോധന അറിഞ്ഞില്ലെന്നായിരുന്നു എകെ ശശീന്ദ്രൻ പറഞ്ഞത്. വകുപ്പിൽ നടക്കുന്ന ഒരുകാര്യവും മന്ത്രി അറിയാത്തത് അടക്കം പ്രതിപക്ഷം ആയുധമാക്കും. വിഷയത്തിഷ മുഖ്യമന്ത്രി തുടരുന്ന മൗനം പ്രതിപക്ഷം ചോദ്യംചെയ്യും. പ്രതിപക്ഷ വിമർശനങ്ങളോട് മുഖ്യമന്ത്രി (cm pinarayi vijayan) ഇന്ന് പ്രതികരിക്കുമോ എന്നതും കാത്തിരുന്ന് കാണണം.

മുല്ലപ്പെരിയാർ മരംമുറി: സർക്കാർ വാദം പൊളിയുന്നു: 10 കോടി സിപിഎം കൈപ്പറ്റിയെന്ന് കോൺഗ്രസ്

ബേബി ഡാം(Baby Dam) ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള തീരുമാനം ചീഫ് വൈൽഡ് ലൈഫ് വാർഡൻ മാത്രമെടുത്തതാണെന്ന സർക്കാർ വാദമാണ് പൊളിക്കുന്ന തെളിവുകൾ ഇന്നലെയാണ് ഏഷ്യാനെറ്റ് ന്യൂസ്(Asianet News) പുറത്തുവിട്ടത്. ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ സ്ഥലത്ത് 2021 ജൂൺ 11 ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മരംമുറിക്കലുമായി ബന്ധപ്പെട്ട ഉത്തരവിലേക്ക് എത്തിയത്. മന്ത്രിയറിയാതെയാണ് മരംമുറിക്കൽ ഉത്തരവിറക്കിയതെന്ന വാദം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്.

മുല്ലപ്പെരിയാർ ചോദ്യോത്തരവേളയിൽ;പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി

ജൂൺ 11 ന് നടത്തിയ പരിശോധനയിലാണ് 15 മരങ്ങൾ മുറിക്കണമെന്ന് കണ്ടെത്തിയത്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധ്യക്ഷൻ കേന്ദ്ര ജലവിഭവ സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട് അയച്ച കത്തിലാണ് വിവരങ്ങൾ ഉള്ളത്. ബേബി ഡാം ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്. നിർദ്ദേശം തമിഴ്നാടിന്റെ ആവശ്യപകാരമാണ്. കത്തയച്ചത് കേന്ദ്ര ജല വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ്. എർത്ത് ഡാമും ബലപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇതിന് പുറമെ അപ്രോച് റോഡിൽ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെടുന്നു.



അതേ സമയം ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടി നീളുകയാണ്. എജിയുടെ നിയമോപദേശം നോക്കി എല്ലാവശവും പരിശോധിച്ച് മതി നടപടി എന്നാണ് സർക്കാർ നിലപാട്.

തമിഴ്നാട്ടിലും കത്തുന്ന മുല്ലപ്പെരിയാര്‍; ജലനിരപ്പ് 142 അടിയാക്കണമെന്ന് അണ്ണാഡിഎംകെ, പ്രതിഷേധവുമായി ബിജെപിയും

click me!