Asianet News MalayalamAsianet News Malayalam

Mullaperiyar|മുല്ലപ്പെരിയാർ ചോദ്യോത്തരവേളയിൽ;പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി

പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി നിയമസഭയിൽ പറഞ്ഞു. ഇതിനായി പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Mullaperiyar tree cutting and new dam minister krishnankuttys response
Author
Thiruvananthapuram, First Published Nov 9, 2021, 11:04 AM IST

തിരുവനന്തപുരം: നിയമസഭയിൽ ചർച്ചയായി മുല്ലപ്പെരിയാർ (mullaperiyar). പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് ജലവിഭവ മന്ത്രിക്ക് വേണ്ടി വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി നിയമസഭയിൽ പറഞ്ഞു. ഇതിനായി പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രിതല ചർച്ച ഡിസംബറിൽ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിവാദ മരം മുറി ഉത്തരവ് റദ്ദാക്കുന്നതിനെക്കുറിച്ച് പരിശോധിക്കുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

വിവാദ മരംമുറിയിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാ‍ർഡൻ ബെന്നിച്ചൻ തോമസിനെതിരെ നടപടി ഉറപ്പാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായത് കൊണ്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ളത് കൊണ്ടാണ് തീരുമാനം വൈകുന്നത്. 

Also Read: മുല്ലപ്പെരിയാറിലെ വിവാദ മരംമുറി: ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ തീരുമാനം ഇന്നുണ്ടായേക്കും

അതേസമയം, മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സുപ്രീംകോടതിയില്‍ മറുപടി നല്‍കി. പുതിയ അണക്കെട്ട് മാത്രമാണ് ശ്വാശ്വത പരിഹാരം. തമിഴ്‍നാട് നിശ്ചയിച്ച റൂള്‍കര്‍വ് പുനപരിശോധിക്കണമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന മേൽനോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് സുപ്രീംകോടതിയിലെ ഹര്‍ജിക്കാരനായ ജോ ജോസഫ് പറഞ്ഞു. സുപ്രീംകോടതിയിൽ നൽകിയ മറുപടി സത്യവാംങ്മൂലത്തിലാണ് ഈ ആവശ്യം

Also Read: 'പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരം'; സുപ്രീംകോടതിയില്‍ നിലപാട് ആവര്‍ത്തിച്ച് കേരളം

Follow Us:
Download App:
  • android
  • ios