09:51 PM (IST) Dec 12

Malayalam News live:അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഉദ്ഘാടന സമ്മേളനം, അവൾക്കൊപ്പമാണ് കേരളം എന്ന് സജി ചെറിയാന്‍

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികള്‍ക്ക് ശിക്ഷ പ്രഖ്യാപിച്ച ദിവസം തന്നെ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്‍റെ ഉദ്ഘാടന സമ്മേളനം

Read Full Story
09:13 PM (IST) Dec 12

Malayalam News live:കേന്ദ്ര വിവരാവകാശ കമ്മീഷണറായി പി ആർ രമേശ്, പദവിയിലെത്തുന്ന ആദ്യ മലയാളി

കേന്ദ്ര വിവരാവകാശ കമ്മീഷണർ ആയി മലയാളയായ പി ആർ രമേശ് നിയമിതനായി. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററാണ് പി ആർ രമേശ്

Read Full Story
08:57 PM (IST) Dec 12

Malayalam News live:തെരഞ്ഞെടുപ്പ് വിജയാഘോഷം; മുൻകൂർ അനുമതി വാങ്ങണം, ക്രമസമാധാന ലംഘനം ഉണ്ടാക്കരുത്, നിർദേശം നല്‍കി മലപ്പുറം എസ്പി

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി മലപ്പുറം എസ്പി. ആഹ്ലാദ പ്രകടനങ്ങളുടെ ഭാഗമായി ക്രമസമാധാന ലംഘനം ഉണ്ടാക്കരുതെന്ന് നിർദേശം

Read Full Story
08:17 PM (IST) Dec 12

Malayalam News live:2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, 11,718 കോടി രൂപ ചെലവിൽ നടത്തണം; വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും

2027 ലെ സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 11,718 കോടി രൂപ ചെലവിൽ സെൻസസ് നടത്താനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയത്

Read Full Story
07:22 PM (IST) Dec 12

Malayalam News live:'ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല, എഎംഎംഎ അതിജീവിതയ്ക്കൊപ്പം'; പ്രതികരിച്ച് ശ്വേത മേനോൻ

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ എഎംഎംഎ പ്രസിഡന്‍റ് ശ്വേത മേനോൻ

Read Full Story
06:05 PM (IST) Dec 12

Malayalam News live:'ക്വട്ടേഷൻ നടന്നെങ്കിൽ ഗൂഢാലോചന ഉണ്ടാകുമല്ലോ? ഗൂഢാലോചന തെളിയണം, പിന്നിലുള്ളവരെ കണ്ടെത്തണം'; പ്രതികരിച്ച് പ്രേംകുമാർ

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ പ്രതികരിച്ച് ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണം എന്നും ആവശ്യം

Read Full Story
05:41 PM (IST) Dec 12

Malayalam News live:പള്‍സര്‍ സുനിയും മാര്‍ട്ടിനും ശിക്ഷ അനുഭവിക്കേണ്ടത് 13 വര്‍ഷം, മണികണ്ഠനും വിജീഷും പതിനാറരക്കൊല്ലം, പ്രതികള്‍ക്ക് വിചാരണ തടവ് കുറച്ച് ശിക്ഷ

ആറ് പ്രതികളെയും വിയ്യൂർ ജയിലിലേക്ക് മാറ്റും. 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് കോടതി നിർദേശം നൽകി.

Read Full Story
05:41 PM (IST) Dec 12

Malayalam News live:1500 പേജുകളുള്ള വിധി; മോതിരം അതിജീവിതയ്ക്ക് നല്‍കാൻ നിർദേശം, 'മെമ്മറി കാർഡിന്‍റെ സ്വകാര്യത ഉറപ്പാക്കണം'

നടിയെ ആക്രമിച്ച കേസില്‍ 1500 പേജുള്ള വിധി. വിധിപ്പകര്‍പ്പ് ഉടൻ പുറത്തു വിടില്ല

Read Full Story
04:58 PM (IST) Dec 12

Malayalam News live:ശബരിമല സ്വർണക്കൊള്ള കേസ്; രമേശ് ചെന്നിത്തല ഇന്നും മൊഴി നൽകിയില്ല, ‍‍ഞായറാഴ്ച മൊഴിയെടുക്കാമെന്ന് അറിയിച്ചു

ഹരിപ്പാട് മണ്ഡലത്തിൽ വൈകുന്നേരത്തോടെ എത്താനുള്ളതിനാൽ മൊഴി നൽകാനുള്ള അസൗകര്യം ഉച്ചയോടെ അറിയിക്കുകയായിരുന്നു.

Read Full Story
04:44 PM (IST) Dec 12

Malayalam News live:നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുളള ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്താവം നടത്തിയത്

Read Full Story
03:45 PM (IST) Dec 12

Malayalam News live:യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജന്റിനെയും ക്രൂരമായി മർദിച്ച് മുഖംമൂടി സംഘം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കണ്ണൂര്‍ മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും ഏജന്‍റിനെയും ക്രൂരമായി മര്‍ദിച്ച് മുഖംമൂടി സംഘം. സിപിഎം പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

Read Full Story
02:57 PM (IST) Dec 12

Malayalam News live:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ 2 ബലാത്സം​​ഗ കേസുകളും എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും

രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ട് ബലാൽസംഗം കേസുകള്‍ അന്വേഷിക്കാൻ ഒറ്റ സംഘം. രണ്ടു കേസുകളും എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.

Read Full Story
02:53 PM (IST) Dec 12

Malayalam News live:വാഷ്ബേസിനിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തയാൾക്ക് ക്രൂരമർദനം, ആക്രമണം നടത്തിയത് മദ്യലഹരിയില്‍; രണ്ടുപേര്‍ പിടിയില്‍

വാഷ്ബേസിനിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തയാൾക്ക് നേരെ ആക്രമണം. മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനുള്ളിലെ കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാരന് നേരെയാണ് ആക്രമണം ഉണ്ടായത്

Read Full Story
02:01 PM (IST) Dec 12

Malayalam News live:​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണം - കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ഗുവാഹട്ടിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

Read Full Story
12:56 PM (IST) Dec 12

Malayalam News live:തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ. ഹരിദാസ് എന്നയാളാണ് മരിച്ചത്. 58 വയസ്സായിരുന്നു. ജയിൽ വർക്ക്ഷോപ്പിനുള്ളിലാണ് ഇയാൾ ജീവനൊടുക്കിയത്.

Read Full Story
11:35 AM (IST) Dec 12

Malayalam News live:ശബരിമല സ്വർണക്കൊള്ള - മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

ബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതിയാണ് തള്ളിയത്.

Read Full Story
11:13 AM (IST) Dec 12

Malayalam News live:നടിയെ ആക്രമിച്ച കേസ് - 'രൂക്ഷമായ സൈബർ അധിക്ഷേപം നടക്കുന്നു, വക്കാലത്ത് അവസാനിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്' - അഡ്വക്കേറ്റ് ടി ബി മിനി

തനിക്കെതിരെ രൂക്ഷമായ സൈബർ അധിക്ഷേപം നടക്കുന്നുവെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി.

Read Full Story
11:07 AM (IST) Dec 12

Malayalam News live:നടിയെ ആക്രമിച്ച കേസ് - ശിക്ഷാ വിധി പ്രഖ്യാപനം ഉടൻ; ആറ് പ്രതികളെയും കോടതിയിലെത്തിച്ചു

നടിയെ ആക്രമിച്ച കേസിൽ നിർണായകമായ ശിക്ഷാ വിധി ഉടൻ. പ്രതികളെ ജയിലില്‍ നിന്നും കോടതിയില്‍ എത്തിച്ചു. പൾസർ സുനിയടക്കം ആറ് പേർക്കും ജീവപര്യന്തം നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. 

Read Full Story
11:05 AM (IST) Dec 12

Malayalam News live:ശബരിമല സ്വർണക്കൊള്ള കേസ് - ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ നൽകി, ഡിസംബർ 18 ന് കോടതി പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഡിസംബർ 18 ന് ജാമ്യഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Read Full Story
10:46 AM (IST) Dec 12

Malayalam News live:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസും ക്രൈംബ്രാഞ്ചിന് കൈമാറി; എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനിയാണ് അന്വേഷണ ഉദ്യോ​ഗസ്ഥ.

Read Full Story