Mullaperiyar : മുല്ലപ്പെരിയാർ: മോദി ഇടപെടണമെന്ന് ജോസ് കെ മാണി, മുഖ്യമന്ത്രി കാലുമാറിയെന്ന് ഡീൻ കുര്യാക്കോസ്

By Web TeamFirst Published Dec 7, 2021, 10:53 AM IST
Highlights

വിഷയത്തിൽ പ്രധാനമന്ത്രി ഇടപടണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. യുദ്ധത്തിൽ സൈന്യാധിപൻ കാലുമാറിയത് പോലെയാണ് മുഖ്യമന്ത്രിയുടെ നിലപാടെന്ന് ഡീൻ കുര്യാക്കോസ്

ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ട് (Mullaperiyar Dam) മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് ജനജീവിതം ദുസ്സഹമാക്കുന്നതിൽ പാർലമെന്റിലും (Parliament) പ്രതിഷേധം ഉയർത്താൻ കേരളത്തിൽ നിന്നുള്ള എംപിമാർ (MP's from Kerala) തീരുമാനിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി ഇടപടണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. യുദ്ധത്തിൽ സൈന്യാധിപൻ കാലുമാറിയത് പോലെയാണ് മുഖ്യമന്ത്രിയുടെ നിലപാടെന്ന് ഡീൻ കുര്യാക്കോസ് എംപി കുറ്റപ്പെടുത്തി. 

ജോസ് കെ മാണി

മുലപ്പെരിയാറിൽ മുന്നറിയിപ്പ് ഇല്ലാതെ വെള്ളം തുറന്നു വിടുന്നത് പരിസരവാസികൾക്ക് ഉണ്ടാക്കുന്നത് ഭയാനകമായ സാഹചര്യമാണ്. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. തമിഴ്നാട് സർക്കാരിന്റെ സമീപനം അംഗീകരിക്കാനാകില്ല. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അന്തർ സംസ്ഥാന വിഷയമാണ്. അതിനാൽ തന്നെ പ്രധാനമന്ത്രിക്ക് ഇടപെടാവുന്നതാണ്. തമിഴ്നാട് ജനങ്ങളുടെ ജീവന് വില കൽപ്പിക്കുന്നില്ല

തോമസ് ചാഴിക്കാടൻ

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ കേരളത്തിലെ ജനങ്ങളോട് ശത്രുതാ മനോഭാവം അവസാനിപ്പിക്കണം. തമിഴ്നാട് സർക്കാർ അനുകൂല നിലപാട് എടുക്കണം. വിഷയം പാർലമെന്റിന്റെ ശൂന്യവേളയിൽ ഉന്നയിക്കാൻ ശ്രമിക്കും.

ഡീൻ കുര്യാക്കോസ്

രാത്രി വെള്ളം തുറന്ന് വിട്ട് തമിഴ്നാട് കേരളത്തിലെ ജനങ്ങളെ പീഡിപ്പിക്കുകയാണ്. പകൽ സമയത്ത് അണക്കെട്ട് തുറന്ന് വിടാവുന്നതേ ഉള്ളു. ജനങ്ങൾ മുങ്ങി മരിക്കാൻ പോകുമ്പോഴും മുഖ്യമന്ത്രി ഒരക്ഷരം സംസാരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ നിലപാട് യുദ്ധത്തിൽ സൈന്യാധിപൻ കാലുമാറിയത് പോലെയാണ്. ആരെ സുഖിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണണം. ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി നിലവിൽ തുടരുന്നത്. ഇനിയും ഷട്ടർ തുറക്കുന്നത് ആവർത്തിച്ചേക്കാം. അടിയന്തര ഇടപെടൽ ആവശ്യമാണ്. മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തിന് അർഹതയില്ല.
 

click me!