
പാലക്കാട്: വനിത പൊലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ. 6 വർഷത്തെ വാടക കുടിശ്ശിക വരുത്തിയതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മൂന്നു ദിവസത്തിനകം കെട്ടിടം ഒഴിയണമെന്ന് നഗരസഭയ്ക്ക് ലഭിച്ച നോട്ടീസിൽ പറയുന്നു. പൊലീസ് സ്റ്റേഷൻ നയാ പൈസ വാടക തന്നിട്ടില്ലെന്ന് നഗരസഭ വ്യക്തമാക്കി.
31 ലക്ഷം രൂപയാണ് കുടിശ്ശികയുള്ളത്. കെട്ടിടത്തിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതുമുതൽ ഒരു രൂപ പോലും നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നഗരസഭ ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ ആറുമാസം കൂടി കാലതാമസം നൽകണമെന്ന് എസ് പി ആവശ്യപ്പെട്ടു. പരാതി എഴുതി നൽകിയാൽ ആറുമാസം കാലതാമസം നൽകാമെന്നും എന്നിട്ടും കുടിശ്ശിക നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും നഗരസഭ വ്യക്തമാക്കി. നിലവിൽ ഒട്ടേറെ സ്ഥാപനങ്ങൾ കുടിശ്ശിക വരുത്തിയത് നഗരസഭയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.