
മൂന്നാർ : മൂന്നാർ ഗ്രാമപഞ്ചായത്തിലെ രണ്ട് അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. കോണ്‍ഗ്രസിൽ നിന്നും കൂറുമാറി സിപിഐയിൽ ചേർന്നവരെയാണ് അയോഗ്യരാക്കിയത്. പ്രവീണ രവികുമാർ, രാജേന്ദ്രൻ എന്നിവരെയാണ് അയോഗ്യരാക്കിയത്. കോണ്‍ഗ്രസിനായിരുന്നു മൂന്നാർ ഗ്രാമപഞ്ചായത്ത് ഭരണം. സിപിഐ അവിശ്വാസം കൊണ്ടുവന്നപ്പോള്‍ പ്രവീണ രവികുമാറും രാജേന്ദ്രനും കൂറുമാറി കോണ്‍ഗ്രസിനെതിരെ വോട്ടു ചെയ്തു. ഇതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. കൂറുമാറ്റത്തിനെതിരെ കോണ്‍ഗ്രസിന് വേണ്ടി അഭിഭാഷകനായ സന്തോഷ് കുമാറാണ് കമ്മീഷനെ സമീപിച്ചത്. രണ്ടു പേരും കൂറുമാറിയതായി ബോധ്യപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത പ്രഖ്യാപിക്കുകയായിരുന്നു.
വീണ്ടും വിജിലൻസ് മിന്നൽ പരിശോധന, ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam