മലപ്പുറത്തെ അവഹേളിക്കുന്ന പരാമര്‍ശം പിന്‍വലിക്കണം, മേനക ഗാന്ധിക്ക് വക്കീൽ നോട്ടീസ്

By Web TeamFirst Published Jun 4, 2020, 9:48 PM IST
Highlights

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്‌ പാർട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്സ് ഫോറം മുഖേനയാണ് വക്കീൽ നോട്ടീസയച്ചത്.

മലപ്പുറം: പാലക്കാട് ജില്ലയിൽ ആന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലയെ അവഹേളിച്ചു പ്രസ്താവന നടത്തിയ ബിജെപി എംപി മേനക ഗാന്ധിക്കെതിരെ മുസ്ലിം ലീഗ് വക്കീൽ നോട്ടീസ് അയച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്‌ പാർട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്സ് ഫോറം മുഖേനയാണ് വക്കീൽ നോട്ടീസയച്ചത്. പരാമർശം പിൻവലിച്ച് മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ഉചിതമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. 

കേരളത്തില്‍ മൂന്ന് ദിവസത്തിനിടെ ഒരാന കൊല്ലപ്പെടുന്നു? മേനകാ ഗാന്ധിയുടെ പരാമര്‍ശത്തിലെ വസ്തുത

കോഴിക്കോട് സ്വദേശി സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

പാലക്കാട് സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലയെ കുറ്റപ്പെടുത്തി ബിജെപി എംപിയും മൃ​ഗസംരക്ഷണ പ്രവർത്തകയുമായ മേനകാ​ഗാന്ധി രംഗത്തെത്തിയിരുന്നു. നടന്നത് കൊലപാതകമാണെന്നും. ഇത്തരം സംഭവങ്ങൾക്ക് പേരുകേട്ട ജില്ലയാണ് മലപ്പുറമെന്നുമായിരുന്നു ബിജെപി എംപിയുടെ ആരോപണം. രാജ്യത്തെ ഏറ്റവുമധികം  സംഘർഷങ്ങൾ നടക്കുന്ന ജില്ലയാണ് മലപ്പുറമെന്നും മേനകാ ​ഗാന്ധി പറഞ്ഞു. പാലക്കാട് നടന്ന സംഭവമാണ് മലപ്പുറത്താണ് നടന്നതെന്ന് എംപി പറഞ്ഞത്. 

കേരളത്തില്‍ മൂന്ന് ദിവസത്തിനിടെ ഒരാന കൊല്ലപ്പെടുന്നു? മേനകാ ഗാന്ധിയുടെ പരാമര്‍ശത്തിലെ വസ്തുത

 

 

 

 

 

click me!