റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് കക്കട്ടിൽ കുറ്റിയിൽ കണാരന്‍റെ മകൻ നിജേഷ് (29) ആണ് മരിച്ചത്. സൗദിയിൽ റസ്റ്റോറന്‍റ് നടത്തുകയായിരുന്നു നിജേഷ്, ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

വന്ദേ ഭാരത് ദൗത്യത്തില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് ബാധിച്ച് സൗദിയിൽ ഇന്ന് 32 പേരാണ് മരിച്ചത്. പുതുതായി 1975 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 93157 ആയി ഉയർന്നു. 806 പേർക്ക് ഇന്ന് രോഗംഭേദപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഇന്ന് രോഗമുക്തി ലഭിച്ചത് 806 പേർക്കാണ്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 68965 ആയി വർദ്ധിച്ചു.നിലവിൽ 23581 പേർ ചികിത്സയിലാണ്.

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 32 പേര്‍ കൂടി മരിച്ചു