ചർച്ചകൾ പുറത്തുവരുമെന്ന് കരുതി മിണ്ടാതിരിക്കാനാകില്ല; പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ എം.വി ഗോവിന്ദൻ

Published : Dec 29, 2024, 07:34 PM IST
ചർച്ചകൾ പുറത്തുവരുമെന്ന് കരുതി മിണ്ടാതിരിക്കാനാകില്ല; പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ എം.വി ഗോവിന്ദൻ

Synopsis

ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും ജില്ലാ കമ്മിറ്റി അംഗങ്ങൾ  സംഘടനാ ജോലികൾ ചെയ്തില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. 

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ അതിരൂക്ഷ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും ജില്ലാ കമ്മിറ്റി അംഗങ്ങൾ  സംഘടനാ ജോലികൾ ചെയ്തില്ലെന്നും അത് സംസ്ഥാന കമ്മിറ്റിയുടെ പരിശോധനയിൽ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. 

സിപിഎമ്മിന് പരമ്പരാഗത വോട്ട് കുറയുന്നത് ബിജെപിയുടെ വോട്ട് വർദ്ധനവാണെന്നത് പരിഗണിക്കണമെന്ന് എം.വി ​ഗോവിന്ദൻ പറഞ്ഞു. അതിനെ ആലങ്കാരിക പദപ്രയോഗങ്ങളിലൂടെ വിലയിരുത്തിയിട്ട് കാര്യമില്ല. ചർച്ചകൾ പുറത്തു വരുമെന്ന് കരുതി മിണ്ടാതിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശോധിച്ചു മറുപടി നൽകാൻ ജില്ലാ കമ്മിറ്റിക്ക് കൈമാറുന്ന മിക്ക പരാതികളിലും നടപടിയില്ല. ജില്ലാ സമ്മേളനത്തിലെ ചർച്ചക്ക് ശേഷമുള്ള മറുപടിയിലാണ് എം.വി ഗോവിന്ദൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

നവീൻ ബാബുവിൻ്റെ കുടുംബത്തിന് ഒപ്പമാണ് പാർട്ടി എന്ന് എം.വി ഗോവിന്ദൻ ജില്ലാ സമ്മേളനത്തിൽ വ്യക്തമാക്കി. സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍ പാര്‍ട്ടി മേല്‍വിലാസം ഉപയോഗിച്ച് ശുദ്ധ അസംബന്ധം പറയുകയാണ്. നിലപാട് പറയാൻ മോഹനനെ പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ല. അയാള്‍ സിപിഐ ആണെന്നാണ് ആദ്യം കരുതിയതെന്നും പിന്നീടാണ് പാര്‍ട്ടിയാണെന്നറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിഷയം പാർട്ടി ചർച്ച ചെയ്തെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവന അദ്ദേഹം നടത്തി. എൽഡിഎഫ് കണ്‍വീനറെന്ന നിലയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഇ.പി. വീഴ്ച്ച വരുത്തി. ഈ കാരണങ്ങളെല്ലാം വിലയിരുത്തിയാണ് അദ്ദേഹത്തെ ചുമതലയില്‍ നിന്നും മാറ്റിയതെന്നും എം.വി ​ഗോവിന്ദൻ വ്യക്തമാക്കി. 

READ MORE: 2024ൽ മാത്രം ജമ്മു കശ്മീരിൽ സൈന്യം വധിച്ചത് 75 ഭീകരരെ; 60 ശതമാനവും പാകിസ്ഥാനിൽ നിന്നുള്ളവരെന്ന് റിപ്പോർട്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എന്റെ മുന്നിലായിരുന്നു അയാൾ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു'; യുവാവിന്റെ മരണത്തിന് പിന്നാലെ യുവതിയുടെ പ്രതികരണം
തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക് പോയ ബസിൽ അച്ഛനും അമ്മയ്ക്കുമൊപ്പം യാത്ര ചെയ്ത 10 മാസം പ്രായമായ കുഞ്ഞിന് അപസ്മാരം; ആശുപത്രിയിലെത്തിച്ചു