M V Jayarajan: രക്തദാഹികളായ ആർഎസ്എസിൻ്റെ സയാമീസ് ഇരട്ടയായി കോൺഗ്രസ് മാറി; എം വി ജയരാജൻ

Published : Jan 25, 2022, 05:22 PM ISTUpdated : Jan 25, 2022, 05:24 PM IST
M V Jayarajan: രക്തദാഹികളായ ആർഎസ്എസിൻ്റെ സയാമീസ് ഇരട്ടയായി കോൺഗ്രസ് മാറി; എം വി ജയരാജൻ

Synopsis

കോൺഗ്രസ്സിൻ്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സിപിഎം പ്രചാരണം സംഘടിപ്പിക്കും. ജനുവരി 26 ന് കണ്ണൂർ ജില്ലയിൽ വെബ് റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ: രക്തദാഹികളായ ആർ എസ് എസിൻ്റെ (RSS)  സയാമീസ് ഇരട്ടയായി കോൺഗ്രസ് (Congress) മാറിയെന്ന് സിപിഎം (CPM) നേതാവ് എം വി ജയരാജൻ (M V Jayarajan) ആരോപിച്ചു. കോൺഗ്രസ്സിൻ്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സിപിഎം പ്രചാരണം സംഘടിപ്പിക്കും. ജനുവരി 26 ന് കണ്ണൂർ ജില്ലയിൽ വെബ് റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ സി ഡി എസ് തിരഞ്ഞെടുപ്പിൽ ജില്ലയിൽ യു ഡി എഫ് തോറ്റു. കണ്ണൂർ കോർപ്പറേഷനിൽ സി ഡി എസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് നടന്നാൽ കെ പി സി സി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും കെ സുധാകരൻ പുറത്താകുമെന്നും എം വി ജയരാജൻ അഭിപ്രായപ്പെട്ടു. 


സിപിഎം സമ്മേളനം മാറ്റാൻ നിലവിൽ തീരുമാനിച്ചിട്ടില്ല; മാറ്റിവെക്കേണ്ട സാഹചര്യമാണെങ്കിൽ മാറ്റുമെന്നും കോടിയേരി

സിപിഎം (CPM) സംസ്ഥാന സമ്മേളനം മാറ്റിവെക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) പറഞ്ഞു. സമ്മേളനം മാറ്റാൻ നിലവിൽ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഫെബ്രുവരി പകുതിയോടെ തീരുമാനമെടുക്കും. സമ്മേളനം മാറ്റിവെക്കേണ്ട സാഹചര്യമാണെങ്കിൽ മാറ്റിവെക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. (കൂടുതൽ വായിക്കാം..)


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓണം കളറാക്കിക്കോളീൻ മക്കളെ; വിദ്യാർഥികൾക്ക് സന്തോഷവാർത്ത, സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, മന്ത്രിയുടെ ഉത്തരവ്
ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കും, ഭക്ഷ്യസുരക്ഷാ പരിശോധന ഊർജ്ജിതമാക്കിയെന്ന് മന്ത്രി കെ മുരളീധരൻ