ഇക്കാര്യത്തിൽ ഫെബ്രുവരി പകുതിയോടെ തീരുമാനമെടുക്കും. സമ്മേളനം മാറ്റിവെക്കേണ്ട സാഹചര്യമാണെങ്കിൽ മാറ്റിവെക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

തിരുവനന്തപുരം: സിപിഎം (CPM) സംസ്ഥാന സമ്മേളനം മാറ്റിവെക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) പറഞ്ഞു. സമ്മേളനം മാറ്റാൻ നിലവിൽ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഫെബ്രുവരി പകുതിയോടെ തീരുമാനമെടുക്കും. സമ്മേളനം മാറ്റിവെക്കേണ്ട സാഹചര്യമാണെങ്കിൽ മാറ്റിവെക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

തിരുവനന്തപുരം ജില്ലാ സമ്മേളനം സംബന്ധിച്ച വിവാദത്തിൽ കോടിയേരി നിലപാട് ആവർത്തിച്ചു. തിരുവാതിരയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. ആ സമയത്ത് അങ്ങനെയൊരു പരിപാടി നടത്താൻ പാടില്ലായിരുന്നു എന്ന് പാർട്ടി അഭിപ്രായപ്പെട്ടതാണ്. പല വ്യക്തികളും പല വ്യക്തികളെയും പുകഴ്ത്തുന്ന പാട്ടുകൾ അവതരിപ്പിക്കാറുണ്ട്. അങ്ങനെയുള്ള പരിപാടികളിൽ അവതരിപ്പിക്കാനുള്ള പാട്ടൊക്കെ പാർ‍ട്ടി അനുമതി നൽകുന്നതാണ്. തിരുവാതിരപ്പാട്ട് പാർട്ടി പറഞ്ഞു പാടിച്ചതല്ല. പി ജയരാജനെപ്പറ്റിയുള്ള ​ഗാനവും തിരുവാതിരപ്പാട്ടും രണ്ട് രീതിയിലുള്ളതാണ്. പി ജയരാജൻ പാട്ടിനെ തള്ളിപ്പറയാത്തതാണ് പ്രശ്നമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

മാർച്ച് 1 മുതൽ 4 വരെയാണ് സംസ്ഥാന സമ്മേളനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എറണാകുളത്താണ് സമ്മേളനം. 

അഭിപ്രായം പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ട്, സൈബര്‍ ആക്രമണം ശരിയല്ല

കെ റെയിലിന് എതിരെ കവിത എഴുതിയതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബന്ധമില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

YouTube video player

Read Also: ലോകായുക്താ ഭേദഗതി ന്യായീകരിച്ച് സിപിഎം, എജിയുടെ നിയമോപദേശമെന്ന് കോടിയേരി