നവോദയ സ്കൂളിലെ ബാസ്കറ്റ് ബോൾ പ്ലേയറുടെ ആത്മഹത്യ: റാ​ഗിങ് സൂചനകൾ ഇല്ലെന്ന് മന്ത്രി സജി ചെറിയാൻ, കളക്ടറോടും പൊലീസ് മേധാവിയോടും റിപ്പോർട്ട് തേടി

Published : Jul 10, 2025, 01:05 PM IST
student death

Synopsis

മരണപ്പെട്ടത് ആറാട്ടുപുഴയിൽ നിന്നുള്ള മത്സ്യ തൊഴിലാളി കുടുംബാംഗമായ പെൺകുട്ടിയാണെന്നും റാഗിങ്ങ് സംബന്ധിച്ച സൂചനകൾ നിലവിൽ ലഭ്യമായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.

ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയിൽ നവോദയ സ്കൂളിലെ ദേശീയ ബാസ്കറ്റ് ബോൾ പ്ലേയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ. കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരോട് നേരിട്ട് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. മരണപ്പെട്ടത് ആറാട്ടുപുഴയിൽ നിന്നുള്ള മത്സ്യ തൊഴിലാളി കുടുംബാംഗമായ പെൺകുട്ടിയാണെന്നും റാഗിങ്ങ് സംബന്ധിച്ച സൂചനകൾ നിലവിൽ ലഭ്യമായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.

സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മന്ത്രി സ്കൂൾ പ്രിൻസിപ്പൽ ജോളി ടോമിയുമായി കൂടികാഴ്ച്ച നടത്തി. വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് സ്കൂൾ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ സ്വദേശി നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാം ക്ലാസ് മുതൽ നേഹ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. നേഹയുടെ ഹോസ്റ്റൽ മുറിയടക്കം പൊലീസ് പരിശോധിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: പോറ്റിയടക്കം പ്രധാന പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിറകെ വാക്പോരുമായി കോൺഗ്രസ് - സിപിഎം നേതാക്കൾ
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന; കാറിന്‍റെ ഡിക്കിയില്‍ നിന്ന് പിടികൂടിയത് 40 കിലോ കഞ്ചാവ്, യുവാവ് പിടിയില്‍