Mullaperiyar| മുല്ലപ്പെരിയാർ മരംമുറി ഉത്തരവ്: മന്ത്രി ശശീന്ദ്രന് പരസ്യപിന്തുണയുമായി എൻസിപി

By Web TeamFirst Published Nov 14, 2021, 7:25 PM IST
Highlights

ഉദ്യോഗസ്ഥരെ കയറൂരിവിടരുതെന്നും കാര്യക്ഷമമായ ഇടപെടൽ  ഉടനടി ഉണ്ടാകണമെന്നു സംസ്ഥാന നേതൃത്വം മന്ത്രിയോട് ആവശ്യപ്പെട്ടു.

കൊച്ചി: മുല്ലപ്പെരിയാർ മരംമുറി (mullaperiyar Tree Felling Order ) വിവാദത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രന് (ak saseendran) പൂർണ പിന്തുണ പ്രഖ്യാപിച്ച് എൻ സി പി (ncp) സംസ്ഥാന നേതൃത്വം. എന്നാൽ ഉദ്യോഗസ്ഥരെ കയറൂരിവിടരുതെന്നും കാര്യക്ഷമമായ ഇടപെടൽ  ഉടനടി ഉണ്ടാകണമെന്നു സംസ്ഥാന നേതൃത്വം മന്ത്രിയോട് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ മരം മുറി ഉത്തരവിൽ താനൊന്നുമറിഞ്ഞില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ  ആവർത്തിക്കുന്നതിനിടെയാണ് എൻ സി പി സംസ്ഥാന നേതൃസംഗമം കൊച്ചിയിൽ ചേർന്നത്. മരംമുറി വിവാദത്തിൽ സംഭവിച്ചതെല്ലാം മന്ത്രി വിശദീകരിച്ചെന്ന് സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ അറിയിച്ചു. 

മരംമുറി വിവാദത്തിൽ ഒന്നും അറിഞ്ഞില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി എ.കെ.ശശീന്ദ്രൻ

ഉദ്യോഗസ്ഥരെ കയറൂരിവിട്ടെന്നോ മന്ത്രിക്ക് പാകപ്പിഴ പറ്റിയെന്നോ പാർടിക്ക് അഭിപ്രായമില്ല. ഉന്നത ഉദ്യോഗസ്ഥർ റൂൾസ് ഓഫ് ബിസിനസ് പാലിക്കുന്നതിൽ വീഴ്ച വരുത്തി. വനം വകുപ്പിൽ അഴിഞ്ഞാട്ടം നടത്താൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും ഇക്കാര്യത്തിലുളള തിരുത്തൽ നടപടികൾ വൈകാതെ ഉണ്ടാകുമെന്നും നേതൃത്വം അറിയിച്ചു. 

Mullaperiyar| വിവാദ മരംമുറി; തീരുമാനം എടുക്കാൻ കഴിഞ്ഞ വ‌ർഷം തന്നെ വനം സെക്രട്ടറി ആവശ്യപ്പെട്ടു, കത്ത് പുറത്ത്

click me!