'എന്റെ ഭാര്യയുടെ കാര്യം നോക്കാൻ എനിക്ക് അറിയാം', ചികിത്സ  ഉറപ്പാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭർത്താവ് ദേഷ്യപ്പെട്ടു

Published : Feb 21, 2024, 11:05 AM IST
'എന്റെ ഭാര്യയുടെ കാര്യം നോക്കാൻ എനിക്ക് അറിയാം', ചികിത്സ  ഉറപ്പാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭർത്താവ് ദേഷ്യപ്പെട്ടു

Synopsis

യുവതി ഗർഭിണിയെന്നറിഞ്ഞ് വീട്ടിലെത്തിയ ആശ വർക്കർമാരോട് ഭർത്താവ് മോശമായി പെരുമാറി. എന്റെ ഭാര്യയുടെ കാര്യം നോക്കാൻ തനിക്ക് അറിയാം എന്നായിരുന്നു മറുപടി.

തിരുവനന്തപുരം :കാരയ്ക്കാമണ്ഡപത്ത് ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച ഷെമീറയ്ക്ക് ഗർഭിണിയായിരിക്കുമ്പോൾ ചികിത്സ  ഉറപ്പാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭർത്താവ് ദേഷ്യപ്പെട്ടതായി അയൽവാസികൾ ആരോപിച്ചു. യുവതി ഗർഭിണിയെന്നറിഞ്ഞ് വീട്ടിലെത്തിയ ആശ വർക്കർമാരോട് ഭർത്താവ് മോശമായി പെരുമാറി. എന്റെ ഭാര്യയുടെ കാര്യം നോക്കാൻ തനിക്ക് അറിയാം എന്നായിരുന്നു മറുപടി. അവസാനസമയം അക്യുപഞ്ചർ ചികിത്സ നടത്തി. മരിച്ച ഷെമീറയ്ക്ക് ഭർത്താവിനെ എതിർക്കാൻ ഭയമായിരുന്നു. എതതിർത്ത് സംസാരിച്ചാൽ ഉപേക്ഷിക്കുമോ എന്നായിരുന്നു ഭയം. അയൽസവാസികളോട് ഷമീറ സംസാരിക്കുന്നതിനും ഭർത്താവ് വിലക്കേർപ്പെടുത്തിയിരുന്നു. മരണത്തിന് കാരണം ചികിത്സ നിഷേധം തന്നെയെന്നും നാട്ടുകാർ ആരോപിച്ചു.  

സബ് കളക്ടറെത്തി വിദ്യാർത്ഥികളുമായി ചർച്ച, തൊടുപുഴ ലോ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമേർപ്പെടുത്തി

ഇന്നലെയാണ് തിരുവനന്തപുരം കാരയ്ക്കമണ്ഡപത്ത്‌ വീട്ടിൽ വെച്ചുളള പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച വിവരം പുറത്ത് വന്നത്. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുന്നതിനിടെയാണ് മരണം. പാലക്കാട്‌ സ്വദേശിനി ഷമീനയാണ് രക്തസ്രാവത്തെ തുടർന്നു മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടാൻ ആശാ വർക്കർമാർ ഉൾപ്പെടെ നിർദ്ദേശിച്ചിട്ടും കുടുംബം സമ്മതിച്ചിരുന്നില്ല. പൂന്തുറ സ്വദേശിയാണ് ഭർത്താവ്. ഇയാളുടെ രണ്ടാം ഭാര്യയാണ് ഷമീന. മൂന്ന് മക്കൾ ഉണ്ട്. നാലാമത്തെ പ്രസവത്തിനിടെ ആണ് മരണം. ആദ്യ ഭാര്യയും മൂത്ത മകളുമാണ് പ്രസവം എടുക്കാൻ ശ്രമിച്ചതെന്നു നാട്ടുകാർ പറഞ്ഞു. നേമം പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്‍റെ പഴയ വാതിൽ പാളികളില്‍ നിന്ന് സാമ്പിൾ ശേഖരിക്കും
ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്‍റെ പഴയ വാതിൽ പാളികളില്‍ നിന്ന് സാമ്പിൾ ശേഖരിക്കും, എസ്ഐടി സംഘം ഇന്നും സന്നിധാനത്ത്