നേമത്ത് പിക്കപ്പ് വാൻ തട്ടുകടയിലേക്ക് പാഞ്ഞുകയറി, വാഹനങ്ങളും ഇടിച്ചുതെറിപ്പിച്ചു; ഒട്ടേറെപേർക്ക് പരിക്ക്; ഡ്രൈവർ മദ്യലഹരിയിലെന്ന് സംശയം

Published : Nov 30, 2026, 12:01 AM IST
nemom accident

Synopsis

നേമം സ്കൂളിന് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നവർക്കിടയിലേക്ക് പാഞ്ഞുകയറിയ പിക്കപ്പ് വാൻ സമീപത്തുണ്ടായിരുന്ന നാല് ബൈക്കുകളും രണ്ട് കാറുകളും ഇടിച്ചുതെറിപ്പിച്ചു.

തിരുവനന്തപുരം: നേമത്ത് തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകൾക്കിടയിലേക്ക് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ പാഞ്ഞുകയറി ഒട്ടേറെ പേർക്ക് പരിക്ക്. നേമം സ്കൂളിന് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നവർക്കിടയിലേക്ക് പാഞ്ഞുകയറിയ പിക്കപ്പ് വാൻ സമീപത്തുണ്ടായിരുന്ന നാല് ബൈക്കുകളും രണ്ട് കാറുകളും ഇടിച്ചുതെറിപ്പിച്ചു.

അപകടത്തിൽ പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരു കുഞ്ഞും ഉൾപ്പെടുന്നതായാണ് വിവരം. പരിക്കേറ്റവരിൽ ഒരാളുടെ നില ​ഗുരുതരമാണെന്നും വിവരമുണ്ട്. പിക്കപ്പ് വാൻ ഡ്രൈവറെ നേമം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് സംശയം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ വിധിനിർണയ പാനലിനെതിരായ ആരോപണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു
'ധീരനായ കോൺഗ്രസ്‌ പടയാളി, സ്വർണ്ണക്കൊട്ടാരം തന്നാൽ പോലും ബിജെപിയിലേക്ക് പോകില്ലെന്ന് കെ. സുധാകരൻ