ആർആർടിഎസുമായി ചേർന്നാകില്ല പുതിയ തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾ; ഡിപിആർ അടക്കം സുപ്രധാന വിവരങ്ങളുമായി ലോക്നാഥ് ബെഹ്റ

Published : Feb 04, 2026, 10:21 AM IST
loknath behra

Synopsis

സംസ്ഥാന സർക്കാരിന്റെ നിർദിഷ്ട ആർആർടിഎസ് പദ്ധതിയുമായി ചേർന്നാകില്ല തിരുവനന്തപുരത്തും കോഴിക്കോടും പ്രഖ്യാപിച്ച മെട്രോ പദ്ധതിയെന്ന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ. മെട്രോയുടെ ഡിപിആർ അടുത്ത മാസം സർക്കാരിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ നിർദിഷ്ട ആർആർടിഎസ് പദ്ധതിയുമായി ചേർന്നാകില്ല തിരുവനന്തപുരത്തും കോഴിക്കോടും പ്രഖ്യാപിച്ച മെട്രോ പദ്ധതിയെന്ന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ. കെഎംആഎല്ലിന് വേണ്ടി ഡിഎംആർസി തയാറാക്കുന്ന ഡിപിആർ അടുത്ത മാസം സംസ്ഥാന സർക്കാരിന് കൈമാറും. ആർആർടിഎസ് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡിപിആറിൽ മാറ്റങ്ങൾ വരുത്തണോ എന്ന് സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യുമെന്നും ലോക്നാഥ് ബെഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആർആർടിഎസ് നഗരങ്ങളിലെ ബന്ധിപ്പിക്കുന്നതാണ്. കൊച്ചി പോലെ തന്നെയാണ് തിരുവനന്തപുരത്തും മെട്രോ പദ്ധതിയിടുന്നത്. ജനസംഖ്യ മാറ്റം വന്നതോടെ തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ എന്ന നിലയിലല്ല വിഭാവനം ചെയ്തിട്ടുള്ളത്. തിരുവനന്തപുരം മെട്രോയുടെ ഒരു ഡിപിആ‍ർ തയാറാക്കിയിരുന്നു. അതിൽ കുറച്ച് അലൈൻമെന്‍റ് പ്രശ്നം വന്നിരുന്നു. സര്‍ക്കാര്‍ ഇപ്പോൾ ഒരു അലൈൻമെന്‍റ് നിര്‍ദേശിച്ചിട്ടുണ്ട്. അതുപ്രകാരം ഡിഎംആര്‍സി മാറ്റങ്ങൾ വരുത്തി ഡിപിആർ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. 31 കീ.മീ 21 സ്റ്റേഷനുകൾ എന്നി നിലയിലാണ് പദ്ധതി. കോഴിക്കോട് 18 കി.മീ വരുന്ന എംആർടിസി കോറിഡോര്‍ ആണ് പദ്ധതി.

ആര്‍ആര്‍ടിഎസിന് വേഗത കൂടതലാണ്. മെട്രോ 30 കി.മീ സ്പീഡിലാണ് പോകുന്നത്. ആര്‍ആർടിഎസിന്‍റെയും മെട്രോയുടെയും ഗേജ് ഒരുപോലെയാണ്. അതുകൊണ്ട് ആവശ്യം വന്നാല്‍ ആര്‍ആര്‍ടിഎസും മെട്രോയും ഒരുപോലെ ഓടിക്കാൻ സാധിക്കും. നിലവിലെ സാഹചര്യത്തിൽ മെട്രോയുടെ സംവിധാനങ്ങൾ ആർആർടിഎസിനായി ഉപയോഗപ്പെടുത്തുന്ന കാര്യം അറിയില്ല. ചര്‍ച്ചകൾ നടത്തുമെന്നും കേരളത്തിൽ മെട്രോയും ആര്‍ആർടിഎസും ഉറപ്പായും വരേണ്ട പദ്ധതികളാണെന്നും ബെഹ്റ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

15 ദിവസത്തിനിടെ എത്തിയത് 10 ലക്ഷം ഭക്തർ, നാ​ഗസന്യാസിമാരുമെത്തി, ഇനി 2028ൽ തിരുനാവായയിലെ കുംഭമേള അവസാനിച്ചു
ജയിപ്പിച്ച് വിട്ട എംഎൽഎയുടെ പെർഫോമൻസ് എങ്ങനെയുണ്ട്, റിപ്പോർട്ട് കാർഡ് നോക്കാം; ശ്രദ്ധേയമായി എംഎൽഎ ട്രാക്ക് വെബ്‌സൈറ്റ്