സത്യമേവ ജയതേ എന്ന പേരില്‍ മാധ്യമ സാക്ഷരതാ പരിപാടി; വ്യാജവാര്‍ത്തകള്‍ തടയാന്‍ ബോധവല്‍ക്കരണം

Published : Jan 01, 2021, 06:39 PM ISTUpdated : Jan 01, 2021, 06:45 PM IST
സത്യമേവ ജയതേ എന്ന പേരില്‍ മാധ്യമ സാക്ഷരതാ പരിപാടി; വ്യാജവാര്‍ത്തകള്‍ തടയാന്‍ ബോധവല്‍ക്കരണം

Synopsis

ഡിജിറ്റൽ മീഡിയയെക്കുറിച്ച് സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കും. ഇതിനായി സ്കൂളുകളെയും കോളേജുകളെയും പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: സത്യമേവ ജയതേ എന്ന പേരില്‍ മാധ്യമ സാക്ഷരതാ പരിപാടി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജവാര്‍ത്തകള്‍ തടയാന്‍ പൗരനെ ബോധവല്‍ക്കരിക്കും. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

മുന്നിലെത്തുന്ന സത്യവും അസത്യവും വേർതിരിക്കാനുള്ള കഴിവ് വേണം. സത്യമേവജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി തുടങ്ങുന്നു. ഡിജിറ്റൽ മീഡിയയെക്കുറിച്ച് സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കും. ഇതിനായി സ്കൂളുകളെയും കോളേജുകളെയും പ്രോത്സാഹിപ്പിക്കണം. എന്താണ് തെറ്റായ വിവരം, അത് തടയുന്നതെന്തിന്? അതെങ്ങനെ കാട്ടുതീ പോലെ പടരുന്നു. വ്യാജവാർത്തകൾ ഉണ്ടാക്കുന്നവർ ലാഭമുണ്ടാക്കുന്നതെങ്ങനെ? നമ്മളെങ്ങനെ അതിനെ തടയാം. അതെല്ലാം ഈ പാഠ്യപദ്ധതിയിലുണ്ടാകും

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം