പൊലീസിൽ അടിമുടി അഴിച്ചുപണി, എസ്എച്ച്ഒ തലം മുതൽ പരിഷ്ക്കാരം; ആഭ്യന്തരമന്ത്രി നാളെ ഉദ്യോഗസ്ഥരുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തും

Published : Jul 06, 2026, 10:45 AM IST
Ramesh Chennithala

Synopsis

സംസ്ഥാന പൊലീസ് സേനയിൽ അടിമുടി പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു.  

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ അടിമുടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന്റെ നീക്കം. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ (എസ്.എച്ച്.ഓ) മുതൽ മുകൾത്തട്ടിലുള്ള ഉന്നത ഉദ്യോഗസ്ഥർ വരെ ഉൾപ്പെടുന്ന നിലവിലെ ഘടനയിൽ വലിയ അഴിച്ചുപണിക്കാണ് തുടക്കമിടുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യും.

ഉച്ചയ്ക്ക് ശേഷം സംസ്ഥാന പൊലീസ് മേധാവി മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. നവീകരണം വേഗത്തിലാക്കുന്നതിനായുള്ള അതിവേഗ ചർച്ചകളാണ് ഇപ്പോൾ ആഭ്യന്തര വകുപ്പിൽ പുരോഗമിക്കുന്നത്. എസ്.എച്ച്.ഒ തലത്തിലുള്ള പരിഷ്ക്കാരങ്ങൾ ഒരു മാസത്തിനകം തന്നെ പൂർത്തിയാക്കി നടപ്പിലാക്കാനാണ് നിലവിലെ നീക്കം.

പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യവും എളുപ്പത്തിലുമുള്ള സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെ പൂർണ്ണമായും സർവീസ് സെന്ററുകളായി മാറ്റാനാണ് പുതിയ പരിഷ്ക്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. ജനസൗഹൃദപരമായ സമീപനവും വേഗത്തിലുള്ള പരാതി പരിഹാരവും ഇതിലൂടെ ഉറപ്പാക്കും.

ലഹരി മാഫിയക്കെതിരെയുള്ള സർക്കാരിന്റെ ശക്തമായ പോരാട്ടമായ 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ ഊർജ്ജിതമാക്കാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമാകും. നിലവിൽ വലിയ വിജയമായി മുന്നേറുന്ന ഈ ആന്റി-നാർക്കോട്ടിക് ക്യാമ്പയിൻ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക സംഘത്തിന് രൂപം നൽകുന്നത്.

പരിഷ്ക്കാരങ്ങളുടെ പശ്ചാത്തലത്തിൽ, നാളെ സംസ്ഥാനത്തെ മുഴുവൻ എസ്.എച്ച്.ഓമാരുമായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓൺലൈൻ വഴി നേരിട്ട് സംസാരിക്കും. പുതിയ മാറ്റങ്ങളും നിർദ്ദേശങ്ങളും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിക്കുമെന്നാണ് വിവരം. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; പ്രവേശനം നേടിയത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ; സപ്ലിമെന്‍ററി അലോട്ട്​മെന്‍റ് 13 മുതൽ
'നമ്മുടെ പഠനവിഷയം തീരുമാനിക്കേണ്ടത് മറ്റാരുമല്ലല്ലോ', മീനാക്ഷിയുടെ ആത്മവിശ്വാസത്തിനൊപ്പം സര്‍ക്കാരും, മീനാക്ഷിക്ക് പ്ലസ് വൺ ക്ലാസ് തുടങ്ങി