അറബിക്കടലിലെ ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി, കേരളത്തിൽ 7 ജില്ലകളിൽ യെല്ലോ അലർട്ട്, 3 നാൾ മഴ തുടരും

Published : Jan 04, 2024, 09:45 PM IST
അറബിക്കടലിലെ ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി, കേരളത്തിൽ 7 ജില്ലകളിൽ യെല്ലോ അലർട്ട്, 3 നാൾ മഴ തുടരും

Synopsis

ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി മാറി. ന്യൂനമർദ്ദം ദുർബലമായെങ്കിലും കേരളത്തിൽ ഈ മാസം ആറാം തിയകിവരെ മഴ സാധ്യത തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇന്ന് 7 ജില്ലകളിലും നാളെയും മറ്റന്നാളും 2 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് തുടരുന്നത്. നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടെങ്കിൽ മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ സാധ്യത ഏറ്റവും കൂടുതലെന്നാണ് പ്രവചനം.

'ജോഡോ' വിടില്ല, സംസ്ഥാനങ്ങളുടെ എണ്ണം കൂട്ടി; മണിപ്പൂരിൽ തുടങ്ങും, റൂട്ട് മാപ്പ് ഇതാ, രാഹുലിൻ്റെ യാത്ര ഇങ്ങനെ!

ന്യൂനമ‍ർദ്ദം സംബന്ധിച്ച അറിയിപ്പ്

തെക്ക് - കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി ദുർബലമായി. ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദം പാത്തി സ്ഥിതി ചെയ്യുന്നു. അടുത്ത 4 - 5 ദിവസം  കേരളത്തിൽ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ജനുവരി 4 മുതൽ 6 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
04.01.2024: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
05.01.2024: ഇടുക്കി, പാലക്കാട്
06.01.2024: തിരുവനന്തപുരം, കൊല്ലം
എന്നീ ജില്ലകളിൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ്  മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ