കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് നിജേഷ് അരവിന്ദ്; പരിപാടിയിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തിയെന്ന് ആക്ഷേപം

Published : Apr 17, 2026, 10:56 AM IST
Nijesh Aravind

Synopsis

കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.

കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചത്. രാജിക്കത്ത് കെപിസിസിക്ക് കൈമാറി. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പരിപാടികളിൽ നിന്നും ഒഴിവാക്കിയെന്ന് നിജേഷ് അരവിന്ദിൻ്റെ പരാതിയിൽ പറയുന്നു. പരിപാടിയിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തിയെന്നാണ് നിജേഷ് അരവിന്ദ് ഉന്നയിക്കുന്ന ആക്ഷേപം. സ്ഥാനാർത്ഥിത്വത്തിൽ പരിഗണിക്കാതിരുന്നതിലും നിജേഷ് അരവിന്ദിന് പ്രതിഷേധം ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആര്‍ഡിഒ അനുമതി കിട്ടി, വാണിയപ്പാറ പളളിയിലെ ദുരൂഹ കല്ലറ ഇന്ന് തുറക്കും, 38- നമ്പർ കല്ലറയിൽ രാവിലെ പത്തിന് ശാസ്ത്രീയ പരിശോധന
തലയെടുപ്പോടെ വിഴിഞ്ഞം; ചരിത്രം കുറിക്കാന്‍ എംഎസ്‍സി ലൂസിയാന എത്തുന്നു,1000 കപ്പൽ ബർത്ത് ചെയ്തെന്ന നേട്ടം നാളെ സ്വന്തമാക്കും