ഉമ്മൻചാണ്ടി പിതൃതുല്യൻ, നിലമ്പൂരിനെ ഒരു പാട് സ്നേഹിച്ച വ്യക്തിയെന്നും ഷൗക്കത്ത്; എതിർ സ്ഥാനാർഥി വരുമ്പോൾ ആവേശം

Published : May 30, 2025, 01:03 PM ISTUpdated : May 30, 2025, 01:05 PM IST
ഉമ്മൻചാണ്ടി പിതൃതുല്യൻ, നിലമ്പൂരിനെ ഒരു പാട് സ്നേഹിച്ച വ്യക്തിയെന്നും ഷൗക്കത്ത്; എതിർ സ്ഥാനാർഥി വരുമ്പോൾ ആവേശം

Synopsis

പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷൗക്കത്ത്.   

കോട്ടയം: ഉമ്മൻ ചാണ്ടി പിതൃതുല്യനായിരുന്നുവെന്ന് നിലമ്പൂർ ഉപതെരഞ്ഞടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. നിലമ്പൂരിനെ ഒരു പാട് സ്നേഹിച്ച വ്യക്തിയായിരുന്നു ഉമ്മൻചാണ്ടി. എൻ്റെ പിതാവിനൊപ്പം പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ഒപ്പമുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷൗക്കത്ത്. 

പ്രചാരണ രംഗത്ത് യുഡിഎഫ് ഒരുപാട് മുന്നിലാണ്. എതിർ സ്ഥാനാർഥി കൂടി വരുമ്പോഴാണ് തെരഞ്ഞെടുപ്പിൽ ആവേശവും ചൂടും വരുന്നത്.  പ്രതിരോധ നിരയിൽ ആളുണ്ടെങ്കിലേ ഫോർവേഡിന് ഗോൾ അടിക്കാൻ ആവേശം വരുവെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. എൽഡിഎഫ് സർക്കാരിൻ്റെ ദുർഭരണവും നിലമ്പൂരിനോടുള്ള അവഗണനയും വോട്ടാകും. അൻവർ വിഷയം പാർട്ടി മുന്നണി നേതൃത്വം പ്രതികരിക്കുമെന്നും ഷൗക്കത്ത് പറഞ്ഞു.

പോരാട്ടം വ്യക്തികള്‍ക്കെതിരെയല്ല; എൽഡിഎഫ് സർക്കാരിന്‍റെ തുടർഭരണത്തിന് തുടക്കമിടുന്ന തെരഞ്ഞെടുപ്പാകും; സ്വരാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി