കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒന്‍പത് ബസുകള്‍ നാളെ എത്തും

Published : May 14, 2020, 07:38 PM ISTUpdated : May 14, 2020, 07:44 PM IST
കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒന്‍പത് ബസുകള്‍ നാളെ എത്തും

Synopsis

കര്‍ണ്ണാടകയില്‍ നിന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 243 മലയാളികളുമായി ഒമ്പത് ബസുകള്‍ മെയ് 15 വെള്ളിയാഴ്ച കേരളത്തിലെത്തും

തിരുവനന്തപുരം: കര്‍ണ്ണാടകയില്‍ നിന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 243 മലയാളികളുമായി ഒമ്പത് ബസുകള്‍ മെയ് 15 വെള്ളിയാഴ്ച കേരളത്തിലെത്തും. സാമൂഹിക അകലം പാലിച്ച് ഓരോ ബസിലും 27 പേരാണുള്ളത്. 

മുത്തങ്ങ,കുമിളി ചെക്ക് പോസ്റ്റ്  വഴി  രണ്ടു വീതവും വാളയാര്‍ നാലും, കാസര്‍ഗോഡ് മഞ്ചേശ്വരം ഓരോ ബസും കേരളത്തിലെത്തും. ലോക്ക്ഡൗണിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലെത്തിക്കുന്നതിനായി കെപിസിസി ആവശ്യപ്രകാരം കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് കേരളത്തിലേക്ക് ബസുകള്‍ ക്രമീകരിച്ച് നല്‍കുന്നത്. 

ഈ മാസം 12ന് ആദ്യ ബസ് കേരളത്തിലെത്തിയിരുന്നു. കേരള, കര്‍ണ്ണാടക സര്‍ക്കാരുകളടെ യാത്രാനുമതി ലഭിക്കാന്‍ വൈകുന്നതാണ് കൂടുതല്‍ ബസുകള്‍ എത്തിക്കാന്‍ സാധിക്കാത്തതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം