വിമാനത്തിലെ ആക്രമണം: ഇ പി ജയരാജനെതിരെ കേസില്ലെന്ന് മുഖ്യമന്ത്രി,ആക്രമണം തടയാനാണ് ശ്രമിച്ചതെന്നും വിശദീകരണം

By Web TeamFirst Published Jul 7, 2022, 11:43 AM IST
Highlights

കേസിലെ പ്രതികള്‍ കോടതിയിലോ, പൊലീസിലോ ഇത്തരം ആരോപണം ഉന്നയിച്ചിട്ടില്ലെന്നും നിയമസഭയില്‍ രേഖമുലം മറുപടി. ഇരട്ട നീതിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം.മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ നടന്ന അക്രമത്തിൽ ഇപി ജയരാജനെതിരേ കേസെടുക്കില്ല. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഇപി ജയരാജൻ ശ്രമിച്ചത് .  കേസിന്റെ ഗൗരവം കുറയ്ക്കാൻ നൽകിയ പരാതിയെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. 

ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചെന്ന പരാതിയിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെതിരേ  കേസെടുക്കേണ്ടെന്നാണ് തീരുമാനം.  മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതികളുടെ കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനു വേണ്ടിയാണ് പരാതിയെന്ന്  ബോധ്യമായെന്നും എഴുതി നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് നാരായണൻ എന്നിവർ വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു. ഇപി ജയരാജൻ ആക്രമണം തടയാൻ ശ്രമിച്ചു. നിത്യാനന്ദ കെ.യു,ദിൽജിത്ത് എന്നിവർ ഈ വിഷയത്തിൽ ഇ-മെയിൽ വഴി പരാതി നൽകിയെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതിന് ഫർസീൻ മജീദ്,നവീൻകുമാർ, സുനിത് നാരായണൻ എന്നിവരെ പ്രതികളാക്കി വലിയതുറ പൊലീസ് കേസെടുത്തിട്ടുണ്ട്. സിവിൽ ഏവിയേഷൻ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ അനുസരിച്ചും ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. കേസിലെ ഒന്നും രണ്ടും പ്രതികൾ കോടതിയിലോ പൊലീസ് കസ്റ്റഡിയിലോ ഉണ്ടായിരുന്നപ്പോഴോ ഇപി ജയരാജനെതിരേ പരാതി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അല്ല, ജയരാജനെതിരേ കേസ് എടുക്കേണ്ടെന്നു തീരുമാനിച്ചതെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ ഉണ്ട്.

വിമാനത്തിലെ പ്രതിഷേധം പെട്ടെന്ന് തീരുമാനിച്ചതെന്ന് പ്രതികൾ; സ്വീകരണമൊരുക്കി ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ്

വിമാനത്തിലെ പ്രതിഷേധം: പ്രതികള്‍ ആയുധം കരുതിയിരുന്നില്ല, പ്രതിഷേധിച്ചത് ലാൻഡ് ചെയ്ത ശേഷം; ജാമ്യ ഉത്തരവ് ഇങ്ങനെ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യ ഉത്തരവിലെ വിശദാംശങ്ങൾ പുറത്ത്. പ്രതികൾ ആയുധം കരുതിയിരുന്നില്ലെന്നും വിമാനം ലാൻഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചതെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയോടുള്ള വ്യക്തി വിരോധമല്ല പ്രതിഷേധത്തിന് കാരണമെന്നും കോടതി നിരീക്ഷിച്ചു. എയർപോർട്ട് മാനേജർ ആദ്യം നൽകിയ റിപ്പോർട്ടിൽ  വാക്കുതർക്കം എന്ന് മാത്രമാണ് ഉള്ളത്. പിന്നീട് നൽകിയ റിപ്പോർട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്ളതെന്നും കോടതി വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണമുയ‍ര്‍ത്തിയതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാനമൊട്ടാകെ പ്രതിഷേധമുയര്‍ത്തിയത്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ കരിങ്കൊടി പ്രതിഷേധമുണ്ടായി. പിന്നാലെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അദ്ദേഹം വിമാനത്തിൽ സഞ്ചരിക്കവെ അതിനുള്ളിൽ വെച്ചും മൂന്ന് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചതിന് പ്രതിഷേധിച്ച മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തത്.

വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് ഡിസിസിയിൽ നിന്ന്, കാശ് ഇതുവരെ കൊടുത്തിട്ടില്ലെന്നും പിപി ദിവ്യ

click me!