
തിരുവനന്തപുരം;സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് ധനമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു.മാത്യു കുഴല്‍ നാടനാണ് നോട്ടീസ് നല്‍കിയത്.
സര്‍ക്കാരിന്‍റെ തെറ്റായ ധനകാര്യ മാനേജ്മെന്‍റിന്‍റെ പരിണിത ഫലമായി സംസ്ഥാനം നിലവില്‍ അഭിമുഖീകരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ധൂര്‍ത്തും ദുര്‍ചെലവും നിയന്ത്രിക്കാതെ,കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്‍റെ തിരിച്ചടവ് ബാധ്യതകളില്‍ നിന്നും പിന്‍മാറുന്നത് ഉള്‍പ്പെടുത്തിയുള്ള നടപടികളിലൂടെ സാമൂഹ്യ ക്ഷേമ പെന്‍ശന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍മാറുന്നതു മൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്ക സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു മാത്യു കുഴല്‍നാടന്‍റെ നോട്ടീസ്,
എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസില്‍ ഉന്നയിക്കുന്ന ആക്ഷേപം അടിസ്ഥാന രഹിതമാമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ക്ഷേമ പെൻഷൻ കൃത്യമായി കൊടുക്കുന്നുണ്ട്. കോവിഡ് സാഹചര്യത്തിൽ പോലും പെൻഷൻ കൊടുത്തു.സാമൂഹ്യ സുരക്ഷ പെൻഷന് പണം മാറ്റി വെച്ചിട്ടുണ്ട് .സർക്കാർ ഉറപ്പും കൊടുക്കുന്നുണ്ട് പെൻഷൻ പദ്ധതിക്ക് പ്രതിസന്ധിയില്ല.വൃദ്ധരെ പ്രതിപക്ഷം ആശങ്ക പെടുത്തുന്നുവെന്നും , സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും ബാലഗോപാൽ വിശധീകരിച്ചു.
സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്ന കമ്പനി വായ്പയെടുത്താണ് പെൻഷൻ നൽകുന്നതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കടമെടുപ്പിന് സർക്കാർ ഗ്യാരണ്ടി പിൻവലിക്കുന്ന ഉത്തരവ് ഇറക്കി , അതോടെ പെൻഷൻകാർക്ക് ആശങ്കയുണ്ട്.കിഫ്ബിയുെട കടം ബജറ്റിന് പുറത്താണെന്ന് ധനമന്ത്രിക്ക് പറയാനാകുമോ ?ധനസ്ഥിതിയെ കുറിച്ച് സർക്കാർ കള്ളം പറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം നിയമസഭ നടപടികളുമായി സഹകരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam