മുഖ്യമന്ത്രി ചർച്ചകളോട് താൽപര്യമില്ല, ചർച്ച ചെയ്യുന്നവർ ചെയ്യട്ടെയെന്ന് കെ സി വേണുഗോപാൽ

Published : Apr 24, 2026, 10:48 AM IST
kc venugopal

Synopsis

ഖർഗെയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയ സംഭവം വിചിത്രമായ കാര്യമാണ്. അദ്ദേഹം തമിഴ്നാട്ടിൽ വച്ച് തന്നെ പരാമർശം വിശദീകരിച്ചിരുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകളോട് താൽപര്യമില്ലെന്ന് കെ സി വേണുഗോപാൽ. താല്പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും, ചർച്ച ചെയ്യുന്നവർ ചെയ്യട്ടെയെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഖർഗെയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയ സംഭവം വിചിത്രമായ കാര്യമാണ്. അദ്ദേഹം തമിഴ്നാട്ടിൽ വച്ച് തന്നെ പരാമർശം വിശദീകരിച്ചിരുന്നു. 24 മണിക്കൂർ മാത്രമാണ് മറുപടി നൽകാൻ സമയം നൽകിയതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ അഭിസംബോധന നഗ്നമായ ചട്ടലംഘനമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പ്രധാനമന്ത്രിക്ക് കമ്മീഷൻ ക്ലീൻ ചീട്ട് നൽകി. പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ കമ്മീഷൻ നടപടി സ്വീകരിച്ചില്ല. കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള കാര്യങ്ങൾ പ്രതിപക്ഷം ആലോചിക്കും. കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്ന സംഭവത്തിലെ പരാതിയിൽ നടപടിയില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

‘തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹം, മൂക്ക് പൊത്താതെ നടക്കാൻ കഴിയില്ല’; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി, ശ്രീലേഖക്കെതിരെയും പരിഹാസം
പുരാതന മതചാരങ്ങളുടെ യുക്തി കോടതികൾ പരിശോധിക്കരുതെന്ന് പന്തളം കൊട്ടാരം കോടതിയിൽ, ഭരണഘടന നിലവിൽ വരും മുൻപുള്ള ആചാരങ്ങൾക്ക് സംരക്ഷമുണ്ടെന്ന് എൻഎസ്എസ്, ശബരിമല ഹർജിയിൽ വാദം