Asianet News MalayalamAsianet News Malayalam

മാസപ്പടി കേസിൽ പരിശോധന തുടരാന്‍ കേന്ദ്ര അന്വേഷണ സംഘം; വീണയ്ക്ക് നോട്ടീസ് നൽകിയേക്കും, വിവരങ്ങൾ തേടും

ഇന്നലെയാണ് KSIDCയുടെ കോർപറേറ്റ് ഓഫീസിൽ SFIO സംഘം പരിശോധന നടത്തിയത്. സിഎംആർഎല്ലിൽ രണ്ട് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ്, സംഘം KSIDCയിൽ എത്തിയത്. എക്സാലോജിക്കിൽ നിന്ന് വിവരങ്ങൾ തേടാനുള്ള നടപടിയും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. 

 Central investigation team to continue the investigation in the case on a monthly basis; Notice may be issued to Veena and information will be sought fvv
Author
First Published Feb 8, 2024, 6:11 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരായ മാസപ്പടി കേസിൽ, സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും ശേഖരിച്ച വിവരങ്ങളിൽ പരിശോധന തുടർന്ന് അന്വേഷണ സംഘം. ഇന്നലെയാണ് കെഎസ്ഐഡിസിയുടെ കോർപറേറ്റ് ഓഫീസിൽ എസ്എഫ്ഐഒ സംഘം പരിശോധന നടത്തിയത്. സിഎംആർഎല്ലിൽ രണ്ട് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ്, സംഘം കെഎസ്ഐഡിസിയിൽ എത്തിയത്. എക്സാലോജിക്കിൽ നിന്ന് വിവരങ്ങൾ തേടാനുള്ള നടപടിയും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. നേരിട്ട് ഹാജരാകാനോ, രേഖകൾ സമർപ്പിക്കാനോ നിർദ്ദേശിച്ച് വീണയ്ക്ക് ഉടൻ നോട്ടീസ് നൽകിയേക്കും. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്ഐഡിസി ഹൈക്കോടതിയിൽ നൽകിയ ഹർജിക്ക്, കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഉടൻ മറുപടി നൽകും.

യുഎപിഎ 38, 39, ഐപിസി 120 ബി; റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതിയുടെ ശിക്ഷ വിധി എന്താകും?

https://www.youtube.com/watch?v=Ko18SgceYX8 

 

Latest Videos
Follow Us:
Download App:
  • android
  • ios