വീടും ആളും മാറി, പത്തംഗ സംഘം വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, വാതിലുകളും ജനാലകളും നശിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

Published : Jul 03, 2025, 07:54 AM IST
Sujith

Synopsis

വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വാതിലുകളും ജനാലകളും മാരകായുധങ്ങളും ഉപയോഗിച്ച് വെട്ടി നശിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: കുന്നത്തുകാൽ പഞ്ചായത്തിലെ എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10 അംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. കുന്നത്തുകാല്‍ വണ്ടിത്തടം സ്വദേശി സുജിത്താണ് ഇന്നലെ (24) അറസ്റ്റിലായത്. നിലമാമൂട് എള്ളുവിള സ്വദേശി സലിംകുമാറിന്‍റെ (59) വീട്ടിലാണ് സംഘം ശനിയാഴ്ച രാത്രി ആക്രമണം നടത്തിയത്. എള്ളുവിള സ്വദേശി പ്രവീണിന്‍റെ വീടെന്ന് തെറ്റിദ്ധരിച്ചാണ് സമീപത്തുള്ള സലിം കുമാറിന്‍റെ വീട് ആക്രമിച്ചത്.

വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വാതിലുകളും ജനാലകളും മാരകായുധങ്ങളും ഉപയോഗിച്ച് വെട്ടി നശിപ്പിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ആക്രമി സംഘങ്ങളില്‍ ചിലരും പ്രവീണും തമ്മില്‍ കൈയ്യാങ്കളി നടന്നിരുന്നു. തുടര്‍ന്നുള്ള പക തീര്‍ക്കാനെത്തിയ സംഘമാണ് വീട് മാറി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മറ്റുപ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം