ആഹ്ലാദപ്രകടനത്തിനിടെ സംഘർഷം; പിടിച്ചുമാറ്റാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു

Published : Dec 13, 2025, 05:40 PM IST
udf celebration

Synopsis

കോട്ടയത്ത് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കത്തോട് സ്വദേശി ജോൺ പി തോമസ് ആണ് മരിച്ചത്.

കോട്ടയം: കോട്ടയത്ത് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കത്തോട് സ്വദേശി ജോൺ പി തോമസ് ആണ് മരിച്ചത്. പള്ളിക്കത്തോട് കോൺഗ്രസും കേരള കോൺഗ്രസ് എം തമ്മിലാണ് സംഘർഷം ഉണ്ടായത്. സഹോദരനുമായി സംഘർഷം ഉണ്ടാകുന്നത് കണ്ട് പിടിച്ചു മാറ്റാൻ ചെന്നതായിരുന്നു. ഇയാളുടെ സഹോദരൻ കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റാണ്.

കേരള കോൺ​ഗ്രസും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ഒരാൾ കുഴഞ്ഞുവീണ് മരിച്ചത്. സംഘർഷം കണ്ട് പിടിച്ചുമാറ്റാൻ എത്തിയ ആളാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരുന്ന ആളാണ് മരിച്ച ജോൺ പി തോമസ്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചെങ്കോട്ട ഇടിച്ചു, തലസ്ഥാനത്ത് താമര തരംഗം; നൂറില്‍ 50 സീറ്റുമായി എന്‍ഡിഎയ്ക്ക് ആധികാരിക വിജയം, ആരാവും തിരുവനന്തപുരം മേയര്‍?
യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി; 'നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും'