കോതമം​ഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു, ഒരാൾക്ക് ദാരുണാന്ത്യം

Published : Aug 21, 2025, 08:35 PM IST
accident image

Synopsis

നെല്ലിക്കുഴി സ്വദേശി മുഹമ്മദ് (48) ആണ് മരിച്ചത്

കൊച്ചി: കോതമം​ഗലത്ത് വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരനായ നെല്ലിക്കുഴി സ്വദേശി മുഹമ്മദ് (48) ആണ് മരിച്ചത്. കോതമംഗലം ഭാഗത്തേക്ക് വന്ന കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

അതേസമയം, ചൊവ്വാഴ്ച ദേശീയ പാതയിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ നിർത്താതെ പോയ ലോറിയും ഡ്രൈവറേയും പൊലീസ് പിടികൂടി. ഇടിച്ചിട്ട് നിർത്താതെ പോയ ഹരിയാന രജിസ്ട്രേഷൻ ലോറിയാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നാണ് ലോറി കണ്ടെത്തിയത്. ലോറി ഓടിച്ച ഡ്രൈവർ ഹരിയാന സ്വദേശി മെഹബൂബ്നെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം