
തിരുവന്തപുരം: ലൈഫ് പദ്ധതിയില്‍ സർക്കാർ കണക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത അവകാശവാദമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 1,00,618 പേരെ മാത്രമാണ് വീടിന് അർഹതയുണ്ടെന്ന് സർവേയിൽ കണ്ടെത്തിയത്. രണ്ട് ലക്ഷം വീട് പൂർത്തിയായെന്ന അവകാശവാദം പിന്നെങ്ങനെ ശരിയാകുമെന്ന് ഉമ്മൻചാണ്ടി ചോദിച്ചു. യുഡിഎഫ് കാലത്തെ വീടുകൾ കൂടി കൂട്ടിയാലും 1,40,000 വീടുകളെ വരൂ എന്നും ഉമ്മൻചാണ്ടി പറഞ്ഞു.
യുഡിഎഫ് കാലത്ത് ഉണ്ടാക്കിയതിനേക്കാള്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കൂ. അപ്പോള്‍ അതിനോട് സഹകരിക്കാം. അല്ലാതെ പൊള്ളയായ അവകാശവാദം വേണ്ട എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് എന്നും പബ്ലിസിറ്റിയുടെ കാര്യത്തില്‍ പിന്നിലായിരുന്നു. സര്‍ക്കാരിന്‍റെ ആഘോഷത്തെ യുഡിഎഫ് ഭയക്കുന്നില്ല. ജനം യാഥാര്‍ത്ഥ്യം മനസിലാക്കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Also Read: 'ലൈഫ് പദ്ധതിയിലെ കേന്ദ്ര വിഹിതം വ്യക്തമാക്കണം, സർക്കാർ വസ്തുതകൾ മറച്ചുവെക്കുന്നു': വി മുരളീധരൻ
ലൈഫ് മിഷൻ പദ്ധതി പ്രകാരം സംസ്ഥാനത്ത് 2,14262 വീടുകൾ പൂർത്തിയാക്കിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം. ഔദ്യോഗിക പ്രഖ്യാപനത്തിനെതിരെ വന്‍ വിമര്‍ശനമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്. പദ്ധതിയിൽപ്പെട്ട വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്‍റെ മിടുക്കല്ലെന്നും പിണറായി സർക്കാർ പദ്ധതിയെന്ന അവകാശവാദം തന്നെ വലിയ കളവാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
Also Read: വീട് പണിതത് പിണറായി സര്‍ക്കാരാണോ ? ലൈഫ് മിഷനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല
Also Read: "നിങ്ങൾ ആരെയാണ് ബഹിഷ്കരിച്ചത്, ഈ പാവങ്ങളേയോ?" പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam