മന്ത്രി കെടി ജലീലിനെതിരായ പ്രക്ഷോഭം; കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉമ്മൻചാണ്ടി

By Web TeamFirst Published Sep 13, 2020, 9:11 AM IST
Highlights

കെടി ജലീലിനെതിരായ നിലപാടും പ്രക്ഷോഭവും സംബന്ധിച്ച് കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉമ്മൻചാണ്ടി. 

കോട്ടയം: മന്ത്രി കെടി ജലിലിനെതിരായ ആരോപണങ്ങളും പ്രതിഷേധങ്ങളും എൻഫോഴ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത സാഹചര്യവും എല്ലാം ന്യായീകരിച്ച് സിപിഎം മുന്നോട്ട് പോകുന്നതിനിടെ ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉമ്മൻചാണ്ടി. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞതിനപ്പുറം ഇക്കാര്യത്തിൽ ഒന്നും പറയാനില്ലെന്നാണ് ഉമ്മൻചാണ്ടിയുടെ നിലപാട്. 

തുടര്‍ന്ന് വായിക്കാം: 
മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യമല്ലല്ലോ എന്ന വാദം ഉയര്‍ത്തിയാണ് സിപിഎം അടക്കം കെടി ജലീലിനെ പിന്തുണക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്‌‍റെ കാലത്തെ സോളാര്‍ ആരോപണം പരാമര്‍ശിച്ച് കെടി ജലീലിന് സിപിഎം പ്രതിരോധമൊരുക്കുമ്പോഴാണ് ഉമ്മൻചാണ്ടിയുടെ നിലപാടെന്നതും ശ്രദ്ധേയമാണ്. 

തുടർന്ന് വായിക്കാം: കെടി ജലീൽ രാജിവയ്ക്കാത്തതിൽ കടകംപള്ളിയടക്കമുള്ളവരുടേത് പരിഹാസ്യമായ ന്യായം: കെസി ജോസഫ്...
മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരാനാണ് യുഡിഎഫ് അടക്കം പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. എന്നാൽ വിവരങ്ങളറിയാൻ എൻഫോഴ്സ്മെന്റ് വിളിച്ച് വരുത്തി എന്നതിലപ്പുറം ഒരു ഗൗരവം വിഷയത്തിനില്ലെന്ന് തീര്‍ത്ത് പറഞ്ഞ് മന്ത്രി കെടി ജലീലിനെ പിന്തുണക്കുകയാണ് സിപിഎം
 

click me!