ഭൂട്ടാൻ കാർ കടത്ത് കേസിൽ അന്വേഷണം പരിഗണനയിലെന്ന് ഇഡി, പ്രാഥമിക വിവരം തേടിയെന്ന് ഇ‍ഡി കോടതിയിൽ

Published : Sep 24, 2025, 05:20 PM IST
Bhutan cars

Synopsis

ഇഡി പ്രാഥമിക വിവരങ്ങൾ തേടിയിട്ടുണ്ട്. അന്വേഷണം നടത്തുന്ന കസ്റ്റംസ് പ്രി വെൻറ്റീവ് വിഭാഗത്തിൽ നിന്നാണ് കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയത്

ദില്ലി: ഭൂട്ടാൻ കാർ കടത്ത് കേസിൽ അന്വേഷണം പരിഗണനയിൽ എന്ന് ഇഡി. പ്രാഥമിക വിവരങ്ങൾ തേടുന്നുണ്ട്, ഹൈക്കോടതിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. മറ്റൊരു കേസ് പരിഗണിക്കുമ്പോഴാണ് ഇക്കാര്യം അന്വേഷിക്കേണ്ടതല്ലേ എന്ന് ഡിവിഷൻ ബെഞ്ച് ഈഡി യോട് ആരാഞ്ഞത്. ഈ സമയത്തായിരുന്നു കേന്ദ്രസർക്കാർ അഭിഭാഷകന്റെ വാക്കാലുള്ള മറുപടി വാഹന കള്ളക്കടത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇഡി പ്രാഥമിക വിവരങ്ങൾ തേടിയിട്ടുണ്ട്. അന്വേഷണം നടത്തുന്ന കസ്റ്റംസ് പ്രി വെൻറ്റീവ് വിഭാഗത്തിൽ നിന്നാണ് കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയത്. കേസിൽ എംബസികളുടെ പേരിൽ വ്യാജ രേഖകൾ ചമച്ചത് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. ദുൽഖർ സൽമാന്റെ രണ്ട് കാറുകൾ കൂടി സംശയ നിഴലിലാണ്. വാഹന ഉടമകൾക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് കസ്റ്റംസ് ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് സമൻസ് നൽകും. കൃത്യമായ രേഖകൾ ഹാജരാക്കി ഇല്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കാൻ ആണ് നീക്കം. ദുൽഖറിന്റെ വീട്ടിൽ നിന്ന് ഡിഫൻഡർ, ലാൻഡ് ക്രൂയിസർ വാഹനങ്ങളാണ് പിടിച്ചത്. ഇതിൽ ലാൻഡ് ക്രൂയിസർ വാഹനം ദുൽഖറിന്റെ പേരിൽ ഉള്ളതല്ല.ഇതാരുടേത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസുള്ളത്.

റെയ്ഡ് നടന്നത് ഇരുനൂറോളം ആ‍ഡംബര കാറുകൾക്കായി

നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ ഇരുനൂറോളം ആഡംബര കാറുകൾക്കായി ഇന്നലെ വ്യാപക റെയ്ഡാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയത്. ചലച്ചിത്ര താരങ്ങളായ ദുൽഖർ സ‌ൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ തുടങ്ങിയവരുടെ വീടുകളിൽ ഉൾപ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് കേരളത്തില്‍ പരിശോധന നടന്നത്. ഇന്ത്യൻ സൈന്യത്തിന്‍റെയും വിവിധ എംബസികളുടെയും വിദേശ കാര്യമന്ത്രാലയത്തിന്‍റെയുമൊക്കെ പേരിൽ വ്യാജരേഖകളുണ്ടാക്കിയാണ് സിനിമാ താരങ്ങൾക്കും വ്യവസായികൾക്കുമടക്കം ഇടനിലക്കാർ ആ‍ഡംബര കാറുകൾ വിറ്റത്. പിഴ അടച്ചാൽ കേസ് തീർക്കാൻ സാധിക്കില്ലെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഭൂട്ടാനീസ് ഭാഷയിൽ വാഹനം എന്നർത്ഥമുളള ഓപറേഷൻ നുംഖോർ എന്ന് പേരിട്ടായിരുന്നു പരിശോധന. സിനിമാ താരങ്ങളെക്കൂടാതെ വ്യവസായികൾ. വാഹന ഡീലർമാർ, ഇടനിലക്കാർ എന്നിവരുടെ വീ‍ടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നു. എക്സൈസ് തീരുവ വെട്ടിച്ച് കേരളത്തിലെത്തിച്ച ഇരുപതോളം വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. പൃഥിരാജിന്‍റെ കൈവശമുളള ലാൻഡ് റോവർ ക്രൂയിസർ, ദുൽഖർ സൽമാന്‍റെ കൈവശമുളള നിസാൻ വാഹനം എന്നിവയാണ് അന്വേഷണ പരിധിയിൽ ഉളളത്. നടൻ അമിത് ചക്കാലയ്ക്കലിന്‍റെ രണ്ട് വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ