മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; പേഴ്സണൽ സ്റ്റാഫിൽ 787 പേരുടെ പട്ടിക പുറത്തുവിടുമോ എന്ന് ചോദ്യം

Published : Sep 10, 2026, 09:38 PM IST
pinarayi satheesan

Synopsis

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 787 പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തള്ളി. യഥാർത്ഥത്തിൽ 500-ൽ താഴെ ആളുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും, ആരോപണവിധേയമായ 787 പേരുടെ പട്ടിക പുറത്തുവിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു.

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വ്യക്തമായ തെളിവുകളും രേഖകളും നിലനിൽക്കെ, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് ആശാസ്യമല്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറപ്പിലൂടെ വിമർശിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 787 പേരെ നിയമിച്ചുവെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി, ആ പറയുന്ന ആളുകളുടെ പട്ടിക പരസ്യമായി പുറത്തുവിടാൻ തയ്യാറാകണമെന്ന് പിണറായി വിജയൻ വെല്ലുവിളിച്ചു. കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് 32 പേരും മറ്റു മന്ത്രിമാർക്ക് 25-ൽ താഴെ ആളുകളുമാണ് പേഴ്സണൽ സ്റ്റാഫായി ഉണ്ടായിരുന്നത്. അഞ്ച് വർഷത്തിനിടെ നാല് മന്ത്രിമാർ (എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ആന്‍റണി രാജു) മാറുകയും പുതിയ ആളുകൾ ചുമതലയേൽക്കുകയും ചെയ്തിരുന്നു.

കൂടാതെ സജി ചെറിയാൻ രാജിവെച്ച് പിന്നീട് തിരിച്ചെത്തുകയുമുണ്ടായി. എന്നാൽ ഇതിലൂടെയൊന്നും ആകെ സ്റ്റാഫുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടില്ല.ആകെ എണ്ണം 500ൽ താഴെ മാത്രമാണ്. മുൻ സർക്കാരിന്‍റെ കാലയളവിൽ ആകെ 500-ൽ താഴെ പേഴ്സണൽ സ്റ്റാഫുകൾ മാത്രമാണ് ഉണ്ടയിരുന്നത്. ഇതിനെല്ലാം കൃത്യമായ സർക്കാർ രേഖകൾ ലഭ്യമാണ്. വ്യക്തമായ രേഖകൾ കൈവശമുണ്ടായിട്ടും മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് 787 എന്ന കണക്ക് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും, ആ പട്ടിക എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുട്ടികളുടെ നിശബ്ധത കേൾക്കാൻ സമൂഹം തയ്യാറാകണം, അവരെ കുറ്റപ്പെടുത്താതെ കേൾക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
രാഷ്ട്രീയ ലക്ഷ്യം വച്ച് എന്ത് വൃത്തികേട് ചെയ്യാനും ഇഡിക്ക് മടിയില്ല, കരുവന്നൂർ ബാങ്കാണ് ഏറ്റവും വലിയ ഉദാഹരണം: എം വി ഗോവിന്ദൻ