Kerala Rain : മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Web Desk   | Asianet News
Published : Nov 25, 2021, 05:50 PM IST
Kerala Rain : മഴ മുന്നറിയിപ്പിൽ മാറ്റം;  അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Synopsis

കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെ ഉള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ മഴ ശക്തമായിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെ ഉള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ മഴ ശക്തമായിട്ടുണ്ട്. 

ശ്രീലങ്കൻ തീരത്തെ ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ സംസ്ഥാനത്ത് മഴ ശക്തമായത്. ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ ആന്തമാൻ കടലിൽ ന്യൂനമർദ്ദമായി മാറും. പിന്നീട് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

Read Also: അപ്രതീക്ഷിത മഴ; പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പെരിക്കല്ലൂര്‍ പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശം

അതിനിടെ, ആന്ധ്രാ പ്രളയത്തില്‍ ( andhra pradesh flood ) മരണം 59 ആയി. മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടുകളില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിട്ടതിനാല്‍ താഴ്ന്ന മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. നാലായിരം ഹെക്ടറിലേറെ കൃഷിക്ക് നാശമുണ്ടായി. പ്രധാന പാലങ്ങള്‍ അടക്കം കുത്തൊഴുക്കില്‍ തകര്‍ന്നതിനാല്‍ കിഴക്കന്‍ ജില്ലകളില്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. റെയല ചെരിവ് ജലസംഭരണിക്ക് താഴെയുള്ള 25 ഗ്രാമങ്ങള്‍ വെള്ളത്തിലാണ്. ബലക്ഷയം കണ്ടെത്തിയതോടെ കഡപ്പ ജില്ലയിലെ അന്നമയ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു. 

രണ്ട് ദിവസത്തിനകം വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. റെയ്ല ചെരിവിന് താഴെയുള്ള നൂറ് ഗ്രാമങ്ങളിലും തിരുപ്പതി നഗരത്തിലും അതീവജാഗ്രതാ നിര്‍ദേശം തുടരുകയാണ്. അന്നമയ അണക്കെട്ടില്‍ നിന്ന് അധികം ജലം പുറത്തേക്ക് ഒഴുക്കിയതോടെ കഡപ്പ ജില്ലയിലും സ്ഥിതി രൂക്ഷമാണ്. ചിറ്റൂര്‍ നെല്ലൂര്‍ അടക്കം കാര്‍ഷിക മേഖലകളില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

PREV
Read more Articles on
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'