സുധാകരന്റെ ശ്രമം ആർഎസ്എസിനെ പ്രീണിപ്പിക്കാൻ, ആർഎസ്എസുകാർക്കായി പരോളിന് അപേക്ഷ നൽകി: പി ജയരാജൻ

Published : Nov 12, 2022, 01:31 PM IST
സുധാകരന്റെ ശ്രമം ആർഎസ്എസിനെ പ്രീണിപ്പിക്കാൻ, ആർഎസ്എസുകാർക്കായി പരോളിന് അപേക്ഷ നൽകി: പി ജയരാജൻ

Synopsis

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ മുഴുവനും ആർഎസ്എസിന്റെ വോട്ട് സുധാകരന് കിട്ടിയെന്ന് പി ജയരാജൻ പറഞ്ഞു

കണ്ണൂർ:  ആർഎസ്എസ് സംരക്ഷണ വിവാദത്തിൽ കെ സുധാകരനെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി ജയരാജൻ. കോൺഗ്രസിനകത്തെ ചിന്താശേഷിയുള്ളവർ ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് പി ജയരാജൻ പറഞ്ഞു. സുധാകരന് ഹ്രസ്വദൃഷ്ടിയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.

സി പി എമ്മിൻ്റെ മുഖ്യ ശത്രു ആർഎസ്എസാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കോൺഗ്രസുകാരെ ആർഎസ്എസുകാർ കൊന്നിട്ടില്ലെന്നാണ് സുധാകരൻ പറയുന്നത്. എന്നാൽ ചോയഞ്ചേരി രാജീവനെയും സത്യനെയും സുധാകരൻ മറന്നതാണോ? ആർഎസ്എസിനെ പ്രീണിപ്പിക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ മുഴുവനും ആർഎസ്എസിന്റെ വോട്ട് സുധാകരന് കിട്ടിയെന്ന് പി ജയരാജൻ പറഞ്ഞു. ആർഎസ്എസിനെ കുറിച്ച് ചരിത്ര ബോധമില്ലാത്ത കെപിസിസി പ്രസിഡന്റാണ് കെ സുധാകരൻ. എംഎൽഎ ആയിരുന്നപ്പോൾ സുധാകരൻ ആർഎസ്എസ് പ്രതികൾക്ക് വേണ്ടി പരോൾ അപേക്ഷ നൽകിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് ബഡായി രാമനാണെന്നും മുസ്ലിം ലീഗുകാർക്ക് സ്വാഭാവികമായി പ്രതികരിക്കേണ്ടി വരുമെന്നും പി ജയരാജൻ പറഞ്ഞു.

ആ‌ർഎസ്എസ് സംരക്ഷണ പ്രസ്താവനയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കടുത്ത അതൃപ്തിയിലാണ് മുസ്ലിം ലീഗ്. സുധാകരന്റെ പരാമര്‍ശം ആര്‍എസ്എസിനെ വെള്ളപൂശുന്നതാണെന്ന് ചന്ദ്രിക ഒൺലൈനിൽ ലേഖനം വന്നിരുന്നു. പദിവിക്ക് യോജിച്ച പ്രസ്താവനയല്ല സുധാകരന്‍ നടത്തിയത്. ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുക്കുക എന്നാല്‍ ആവരുടെ ആശയങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുക എന്നതാണെന്നും ലേഖനത്തിൽ ആരോപിക്കുന്നു.

കെ സുധാകരന്റെ പ്രസ്താവന ച‍ർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃത്വം യോഗം ചേരും. പ്രസ്താവനയിൽ പാർട്ടിക്ക് അതൃപ്തിയുള്ളതായി  സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും പരോക്ഷമായി പറഞ്ഞിരുന്നു. അതേസമയം തലശ്ശേരി കലാപത്തിൽ സുധാകരൻ ആർഎസ്എസിനൊപ്പം നിന്നതിന്റെ തെളിവാണ്  പ്രസ്താവനയെന്ന് എംവി ഗോവിന്ദനും പറഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും