ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം പ്രത്യേക കമ്മിറ്റിയെന്ന വാർത്ത തള്ളി പി ജയരാജൻ; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് ഫേസ്ബുക്ക് കുറിപ്പ്

Published : Jul 29, 2026, 10:19 AM IST
p jayarajan

Synopsis

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്ന മാധ്യമ വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് പി ജയരാജൻ. വിശ്വാസികളെ വഴിതെറ്റിച്ച് ക്ഷേത്രങ്ങൾ കയ്യടക്കാനുള്ള ആർഎസ്എസ് ശ്രമങ്ങളെയാണ് പാർട്ടി എതിർക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കണ്ണൂർ: ക്ഷേത്രങ്ങളിൽ പിടിമുറുക്കുന്നതിനായി സിപിഎം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും ഇതിന്‍റെ സംസ്ഥാനതല ചുമതല തനിക്കാണെന്നുമുള്ള മാധ്യമ വാർത്തകൾ തള്ളി സിപിഎം നേതാവ് പി ജയരാജൻ. പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധവും നുണ നിർമ്മിതികളുടെ പാരമ്പര്യം തുടരുന്നതിന്‍റെ ഭാഗവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. നാട്ടിലെ എല്ലാ മേഖലകളിലും ശരിയായ രീതിയിൽ ഇടപെടാനും പ്രതികരിക്കാനും ധാരണയുള്ള പ്രസ്ഥാനമാണ് സിപിഎം. വിശ്വാസികൾ അണിനിരക്കേണ്ട ഇടമാണ് ആരാധനാലയങ്ങൾ. അത്തരം ഇടങ്ങളിൽ പിടിമുറുക്കാൻ വർഗീയശക്തികൾ ആസൂത്രിത നീക്കം നടത്തുന്നതിനെതിരെ നിരന്തരം ശബ്‍ദമുയർത്തുന്ന പാർട്ടി പ്രവർത്തകനാണ് താനെന്നും ഇത്തരം ഇടപെടലുകളാണ് നുണ നിർമ്മാതാക്കളെ അലോസരപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളാണ് ക്ഷേത്രങ്ങളുടെ കാര്യങ്ങൾ നോക്കിനടത്തേണ്ടതെന്ന കാര്യത്തിൽ പാർട്ടിക്ക് യാതൊരു സംശയവുമില്ല. എന്നാൽ വിശ്വാസികളെ വഴിതെറ്റിച്ച് സ്വന്തം സംഘടനാ താല്പര്യങ്ങൾക്കായി ക്ഷേത്രങ്ങൾ കയ്യടക്കാനും ദുരുപയോഗം ചെയ്യാനുമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ ആർഎസ്എസ് ശ്രമിക്കുന്നത്. അയോധ്യയിൽ രാമന്റെ പേരിൽ ക്ഷേത്രമുണ്ടാക്കി കൊടും കൊള്ള നടത്തിയ പാരമ്പര്യമുള്ള ആ സംഘപരിവാർ ശക്തികളാണ് കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഇത്തരം കള്ളങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

ഒരേപോലെ പല മാധ്യമങ്ങളിലും വാർത്ത വന്നതോടെ ചിലരൊക്കെ ഇത് വിശ്വസിക്കുകയും വിളിച്ചന്വേഷിക്കുകയും ചെയ്തിരുന്നു. ചില ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ക്രമക്കേടുകളും അരാജകത്വവും മോഷണവും ചൂണ്ടിക്കാട്ടി കമ്മ്യൂണിസ്റ്റുകാർ അവിടെ ഇടപെടണമെന്ന് ചിലർ ആവശ്യപ്പെടുകപോലുമുണ്ടായി. എന്നാൽ വാർത്തകളിൽ പ്രചരിക്കുന്നത് പോലുള്ള യാതൊരു തീരുമാനവും സിപിഎം എടുത്തിട്ടില്ലെന്ന് പി ജയരാജൻ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അമ്മ, കാൻഡിഡ്... ലിസ്റ്റ് നീളും',ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം, ഏത് ചിത്രവും നഗ്നമാക്കാൻ ബോട്ടുകൾ സജീവം
ടി ജി മോഹൻദാസിനെതിരെ കേസെടുത്ത് സൈബർ പൊലീസ്, അധിക്ഷേപ പരാമർശത്തിൽ നടപടി