
തിരുവനന്തപുരം: പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പത്മിനിയും. ബിജെപി വിട്ട പത്മിനി തോമസ് ഇന്ന് രാജിക്കത്ത് സമർപ്പിക്കും. കോൺഗ്രസിലേക്ക് തിരികെ പോവുന്നതിൻ്റെ ഭാഗമായി കെപിസിസി അധ്യക്ഷനുമായി ഫോണിൽ സംസാരിച്ചുവെന്നും തന്റെ അതേ വികാരമാണ് ആർ ശ്രീലേഖക്കും ഉള്ളതെന്നും പത്മിനി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
അസംതൃപ്തി അവർ തന്നോട് തുറന്നുപറഞ്ഞിരുന്നു. പരിഗണന തീരെ ലഭിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ഉണ്ടായിരുന്നു. ഉപാധി വെച്ചല്ല ബിജെപിയിലേക്ക് വന്നത്. ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയി. സംസ്ഥാന നേതൃത്വം ഒന്നും തന്നെ അറിയിക്കുന്നില്ലായിരുന്നു. വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചില്ല. ആശയപരമായി എല്ലാ കാര്യങ്ങളോടും യോജിപ്പില്ലായിരുന്നു. തെറ്റ് തിരുത്തുകയാണെന്നും കോൺഗ്രസിലേക്ക് മടങ്ങാനാണ് തീരുമാനമെന്നും പത്മിനി പറഞ്ഞു.
പാളയത്ത് മത്സരിച്ചത് തന്റെ താൽപര്യപ്രകാരമല്ല. പത്മജയുടെ രാജിയല്ല പ്രചോദനം. ഒരു വർഷം മുമ്പേ തീരുമാനം എടുത്തതാണ്. രാജിക്കത്ത് ഇന്ന് കൈമാറും. ഒന്നും ആഗ്രഹിച്ചല്ല കോൺഗ്രസിലേക്ക് പോകുന്നത്. ഞാൻ കുടുംബത്തിലേക്കാണ് തിരിച്ചു വരുന്നത്. തിരിച്ച് വരുന്നത് സ്വന്തം തീരുമാനമാണ്. തെറ്റുപറ്റിയാൽ തിരുത്തണം. അതിനുള്ള അവസരം നേതൃത്വം നൽകണമെന്നും ചൊവ്വാഴ്ച കെപിസിസി അധ്യക്ഷനെ കാണുമെന്നും പത്മിനി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam